Poonjar

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം; കർശന പരിശോധന വേണം: ബി ജെ പി

പൂഞ്ഞാർ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ കവിഞ്ഞ് കുട്ടികളെ കയറ്റി സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തണം. വാഹനങ്ങളുടെ ഫിറ്റ്നസ്, അനുവദനീയമായ സീറ്റിംഗ് കപ്പാസിറ്റി, യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന പക്ഷം Read More…

Poonjar

ഓപ്പറേഷൻ തൂഫാൻ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ

പൂഞ്ഞാർ : പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, എ.ടി.എം. വായനശാല പ്രതിനിധികൾ ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവർ വിദ്യാർത്ഥികളോടൊപ്പം പങ്കു ചേർന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് CRO ശ്രീ.ബിനോയ് തോമസ്, ഈരാറ്റുപേട്ട Read More…

Poonjar

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും സംയുക്തമായി ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു

പൂഞ്ഞാർ: ദേശീയ സേവന പദ്ധതി (NSS) ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ.എസ്.എസ് യൂണിറ്റുകളുടെ (99 & 73) നേതൃത്വത്തിൽ ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടും അച്ചടക്കത്തോടും കൂടി നടന്ന പരിപാടി കോളേജിന്റെ ചരിത്രത്തിൽ വേറിട്ടൊരു അനുഭവമായി മാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി കെ. Read More…

Poonjar

എക്സാലോജിക് കേസ്; യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൂഞ്ഞാർ: എക്സാലോജിക് കേസിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കള്ളക്കേസിന്റെ പേരിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ആരോപിച്ചു. സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു Read More…

Poonjar

ദുരന്തം കാത്തിരുന്ന് നഷ്ടപരിഹാരം നൽകുന്ന സർക്കാരല്ല, ദുരന്തം തടയുന്ന സർക്കാരാണ് വേണ്ടത്: ഷോൺ ജോർജ്

പൂഞ്ഞാർ: 2018 മുതൽ എല്ലാ വർഷവും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. ദുരന്തമുണ്ടായതിന് ശേഷം നഷ്ടപരിഹാരം നൽകുന്നതിൽ മാത്രം സർക്കാർ ഒതുങ്ങാതെ, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂഞ്ഞാർ, തീക്കോയി പഞ്ചായത്തുകളിലെ പെരിങ്ങുളം, വേലത്തുശേരി, തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഷോൺ ജോർജ് പ്രതികരിച്ചത്. 2018 മുതൽ എല്ലാ വർഷവും കിഴക്കൻ മലയോര Read More…

Poonjar

മഹാസമാധിദിനാചരണം 21ന്; ഗുരുദേവ സന്നിധാനത്തിന്റെ ശതാബ്ദി നിറവിൽ പൂഞ്ഞാർ മങ്കുഴി ക്ഷേത്രം

പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 108 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധിദിനം 21ന് (1202 കന്നി 5) ആചരിക്കും. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ മഹാസമാധിദിനാചരണം എന്ന പ്രത്യേകതയുമുണ്ട്. ഒരു നൂറ്റാണ്ടിന് മുമ്പ് ഗുരുദേവന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച മങ്കുഴി ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിക്കുന്നത് ചരിത്രവും ആത്മീയതയും ഒത്തുചേരുന്ന അവസരമാകും. ജാതീയ വേർതിരിവുകൾക്കും സാമൂഹിക Read More…

Poonjar

അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപിയുടെ സമരജ്വാല

പൂഞ്ഞാർ : കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരജ്വാല ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഇരുമുന്നണികളുടെയും ദീർഘവീക്ഷണം ഇല്ലാത്ത പ്രവർത്തികളാണ് ഇ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു. ജില്ലാ ജനറൽ സെക്റട്രി മിനിർവ മോഹൻ, നേതാക്കളായ ടോമി Read More…

Poonjar

വിനായക ചതുർത്ഥി: മങ്കുഴി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം

പൂഞ്ഞാർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം സെപ്റ്റംബർ 15ന് രാവിലെ ഏഴുമുതൽ നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടക്കുന്ന പ്രത്യേക പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ടാകും. മഹാഗണപതിഹോമം നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്: 75589 25323. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച ക്ഷേത്രമെന്ന പ്രത്യേകതയും മങ്കുഴി ക്ഷേത്രത്തിനുണ്ട്. ഗുരുദേവൻ പൂഞ്ഞാറിലെത്തിയതിന്റെ ശതാബ്ദിവർഷത്തിലാണ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷം Read More…

Poonjar

പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു

പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30-ന് ആരംഭിച്ച ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അൽ-സഹീർ എസ്. എസ്. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് യൂണിറ്റ് 73 പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ്. നിർവ്വഹിച്ചു. Read More…

Poonjar

പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം : കർഷകസംഘം കൺവൻഷൻ

പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്. കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് Read More…