ഈരാറ്റുപേട്ട: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി കെ സുരേന്ദ്രന്ൻ്റെ കോലം കത്തിച്ചു.

ബിജെപിയുടെയും ആർഎസ്എസിന്റെയും സ്ത്രീകളോടുളള സമീപനമാണ് കെ സുരേന്ദ്രനിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണെന്നും കെ സുരേന്ദ്രന്റെ കോലം കത്തിച്ചു കൊണ്ട് സെക്രട്ടറി ഷമ്മാസ് ലത്തീഫ്,പ്രസിഡൻറ് ബാബു ജോസഫ് സംസാരിക്കുകയുണ്ടായി.
സുനൈസ് M P, സഹദ് കെ സലാം അമീൻ കെ ഇ, ഷമൽ അബ്ദുൽ, അഫ്സൽ, ആസിഫ്, ഫിജാസ്, റമീസ് തുടങ്ങിയവർ പങ്കെടുത്തു.