പൂഞ്ഞാർ എം എൽ എ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ യ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാതാംപുഴ, മുരിങ്ങപ്പുറം വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയിൽ പുതിയതായി ചേർന്നവർക്ക് എം ജെ സെബാസ്റ്റ്യൻ എം എൽ എ മെമ്പർഷിപ്പ് വിതരണം നടത്തി. എം ജി, യൂണിവേഴ്സിറ്റി B Sc ഫുഡ് സയൻസ് കോഴ്സ്ൽ രണ്ടാം റാങ്ക് നേടിയ Read More…
Poonjar
AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
പൂഞ്ഞാർ :AIKS പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫീസിലേക്ക് നടന്ന കർഷക പ്രതിഷേധ മാർച്ച് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പിഎസ്എസുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം റബർ ബോർഡ് ഓഫീസിൽ സമാപിച്ചു. AIKS ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ വി എബ്രഹാം സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് Read More…
കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം
പൂഞ്ഞാർ : കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ )ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശീന്ദ്രനും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സഖാവ് ജസ്റ്റിൻ ജോസഫ് Read More…
ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം
പൂഞ്ഞാർ : ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ പൂഞ്ഞാർ മണ്ഡല ദ്വിദിന ശിബിരം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശ്രീ റോയ് ചാക്കോ ഉത്ദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്റട്രിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്റുമായ മിനർവ മോഹൻ, ജില്ലാ സെക്റട്രിമാരായ ആനിയമ്മ സണ്ണി, ടോമി ഈറ്റത്തോട്, അഡ്വ രാജേഷ് കുമാർ. മണ്ഡലം ജനറൽ സെക്റട്രിമാരായ ശ്രീകാന്ത് Read More…
പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ‘ആശ്വാസ് 2026’ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
പൂഞ്ഞാർ : പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 3963,കുടിശിക വായ്പയുള്ള അംഗങ്ങൾക്കായി ‘ആശ്വാസ് 2026’ ഒറ്റ തവണ (OTS)പദ്ധതി നടപ്പിലാക്കിയതായി, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ റോജി തോമസ് മുതിരേന്തിക്കൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ് വടക്കെൽ, ശ്രീ ചാർളി അലക്സ് എന്നിവർ അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി, സഹകരണ വകുപ്പ്അ നുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ഇളവുകൾക്കും വിധേയമായി അർഹരായ വായ്പ്പാ കുടിശികകാർക്ക്, കുടിശികയിൽ ഇളവുകളോട് കൂടി Read More…
പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികം ആഘോഷിച്ചു
പൂഞ്ഞാർ: സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയായി പ്രവർത്തിക്കുന്ന പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൂഞ്ഞാർ ഓഫീസിൽ നടന്ന വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റ്റി.ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ സ്വാശ്രയ സംഘങ്ങൾ സാമൂഹിക കൂട്ടായ്മയും പരസ്പര സഹായ മനോഭാവവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് Read More…
കേരള കർഷകസംഘം പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള കർഷകസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം ജൂലൈ 12-ന് നടക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. “സംയോജിത കൃഷി” എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസറും കേരള കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സി. കെ. ഹരിഹരൻ ക്ലാസ് നയിച്ചു. മേഖല സെക്രട്ടറി Read More…
കെ.എസ്.കെ.ടി.യു പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പൂഞ്ഞാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മേഖല പ്രസിഡന്റ് പി.വി. ജോസഫ് പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കുന്നോന്നി വി.എസ്. നഗറിലെ സാംസ്കാരിക നിലയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, Read More…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൽ അംഗത്വ വിതരണ ഉദ്ഘാടനവും യൂണിറ്റ് കൺവെൻഷനും നടത്തി
പൂഞ്ഞാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ അംഗത്വ വിതരണ ഉദ്ഘാടനവും യൂണിറ്റ് കൺവെൻഷനും നടന്നു. യൂണിറ്റ് പ്രസിഡന്റ് എം. സി. ജോസഫ് മുതലക്കുഴിയിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ അംഗത്വ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം കെ.എസ്.എസ്.പി.യു ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. ജെ. മത്തായി നടത്തി. ബ്ലോക്ക് സെക്രട്ടറി ബി. ബാബുരാജ്, അലോഷ്യസ് എബ്രഹാം, ഡി. രാജപ്പൻ ഒഴാങ്കൽ, ഏലിക്കുട്ടി ടീച്ചർ എന്നിവർ Read More…
വയോജനങ്ങൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണം: സായൂജ്യം വയോജന ക്ലബ്
പൂഞ്ഞാർ: സംസ്ഥാനത്തെ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സായൂജ്യം വയോജന ക്ലബ് പൂഞ്ഞാർ തെക്കേക്കര അഭിപ്രായപ്പെട്ടു. സാമ്പത്തികവും ശാരീരികവുമായ വിവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന വയോജനങ്ങൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചാൽ അത് ഏറെ സഹായകരമാകുമെന്നും, അതിനായി സർക്കാർ അടിയന്തരമായി തീരുമാനം എടുത്ത് നടപ്പാക്കണമെന്നും ക്ലബ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും സായൂജ്യം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.











