Poonjar

കേരള കർഷകസംഘം പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

പൂഞ്ഞാർ: കേരള കർഷകസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം ജൂലൈ 12-ന് നടക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. “സംയോജിത കൃഷി” എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസറും കേരള കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സി. കെ. ഹരിഹരൻ ക്ലാസ് നയിച്ചു.

മേഖല സെക്രട്ടറി പി. വി. വിജേഷ് സ്വാഗതം ആശംസിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം ഡി. രാജപ്പൻ, സി.പി.ഐ.(എം) മുതിർന്ന നേതാവ് ഇ. എ. മോഹനൻ എന്നിവർ പ്രസംഗിച്ചു.

കേരള കർഷകസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം ജൂലൈ 12-ന് പൂഞ്ഞാറിലെ എൻ. എസ്. നൂർസലാം നഗറിലെ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *