ആരിലാണ് സി.ഒ.പി.ഡി / പ്രി സി.ഒ.പി.ഡി സംശയിക്കപ്പെടേണ്ടത്
.പുകവലിക്കുന്നവരിലും മുൻപ് പുകവലിച്ചിരുന്നവരും
.വീട്ടിൽ വിറക്, ചാണകം, ചകിരി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നവർ, വായുസഞ്ചാരകുറവുള്ള അടുക്കളയിൽ സ്ഥിരമായി പാചകം ചെയ്യുന്നവർ
.പാറമടകൾ, നിർമ്മാണ മേഖലകൾ, ഫാക്ടറി, കൃഷി തുടങ്ങിയവയിൽ പൊടി, പുക, രാസവസ്തുക്കൾ എന്നിവയ്ക്ക് വിധേയരാകുന്നവർ
.ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ ഉണ്ടാകുന്നവർ
.ബാല്യത്തിൽ ആസ്തമയോ ആവർത്തിച്ചുള്ള ശ്വാസകോശപ്രശ്നങ്ങളോ ഉണ്ടായിട്ടുള്ളവർ.
.കുടുംബത്തിൽ സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗമുള്ളവർ.
.രോഗലക്ഷണങ്ങളായി കിതപ്പ്, ഇടയ്ക്കിടെ കഫക്കെട്ട്, കുറുകൽ എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ
സിഒപിഡി തടയാൻ സാധിക്കുമോ
സി.ഒ.പി.ഡി പ്രതിരോധം പ്രായമായവരിൽ മാത്രം ആരംഭിക്കേണ്ട ഒന്നല്ല. ഗർഭകാലം മുതൽ ജീവിതകാലം മുഴുവൻ തുടരേണ്ട ഒരു പ്രക്രിയയാണ്. പ്രി സി.ഒ.പി.ഡി എന്ന ആശയത്തിന്റെ ലക്ഷ്യം രോഗസാധ്യത തിരിച്ചറിഞ്ഞ് ശ്വാസകോശത്തിന്റെ ഭാവി സംരക്ഷിക്കുക എന്നതാണ്. ഇതിനായി വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലും ആരോഗ്യസംവിധാനത്തിലും ഇടപെടലുകൾ ആവശ്യമാണ്.
.പുകവലി പൂർണ്ണമായി നിർത്തുക
.ശുദ്ധമായ അടുക്കളയും ശുദ്ധമായ വായുവും ഉറപ്പുവരുത്തുക
.ശ്വാസകോശപ്രവർത്തനക്ഷമത വർധിപ്പിക്കുന്ന ശാരീരിക വ്യായാമങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പരിശീലിക്കുക.
.ശ്വാസകോശ അണുബാധകൾ തടയാൻ നിർദേശിക്കപ്പെടുന്ന വാക്സീനുകൾ ഏറെ ഫലപ്രദമാണ്.
.ആസ്തമ, മറ്റ് ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ, അത് നിയന്ത്രിച്ചു നിർത്തുക
.സമൂഹത്തിൽ ശ്വാസകോശരോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം പ്രി സി.ഒ.പി.ഡി ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനു സഹായകമാകും.
ചികിത്സ ആവശ്യമാണോ?
പ്രി സി.ഒ.പി.ഡി ഘട്ടത്തിൽ എല്ലാവർക്കും ചികിത്സ ആവശ്യമില്ല. സി.ഒ.പി.ഡി ഘട്ടത്തിലേക്കു കടക്കാതെ തടയുക എന്നതാണ് അത്യാവശ്യം. പ്രി സി.ഒ.പി.ഡി എന്നത് നമ്മുടെ ആരോഗ്യസംവിധാനത്തിനു മുൻപിലുള്ള പുതിയ ഉത്തരവാദിത്തമാണ്. കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശ്വാസകോശം ആരോഗ്യത്തിനു പ്രത്യേക പരിഗണന കൊടുക്കേണ്ടതും ആവശ്യമാണ്.
(വിവരങ്ങൾക്ക് കടപ്പാട് )
ഡോ. ജെയ്സി തോമസ് ( സീനിയർ കൺസൾട്ടൻ്റ് ആൻഡ് ഹെഡ്), ഡോ. രാജ് കൃഷ്ണൻ.എസ് ( കൺസൾട്ടൻ്റ് ) ഡോ. മിഥുൻ. ജെ (അസോ. കൺസൾട്ടൻ്റ് ) (പൾമണറി മെഡിസിൻ വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ)




