Obituary

മങ്ങാട്ട് പ്രഫ. ജോസഫ് അഗസ്റ്റിൻ നിര്യാതനായി

പൂഞ്ഞാർ: മങ്ങാട്ട് പ്രഫ. ജോസഫ് അഗസ്റ്റിൻ (75) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വളതൂക്ക് ഉപ്പുകുളത്തുള്ള വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക്ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

നെടുങ്കണ്ടം എംഇഎസ് കോളജിലെ റിട്ട. പ്രഫസറായിരുന്നു. ഭാര്യ മറ്റക്കര ഇടപ്പള്ളിക്കുന്നേൽ ലൗലി സൈമൺ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യസ വകുപ്പ്). മക്കൾ: എലിസബത്ത് മരിയ ജോസഫ് (കാനഡ), റോസ് മരിയ ജോസഫ്, ജിസ് മരിയ ജോസഫ്. മരുമക്കൾ: സെബിൻ ജോർജ് മുകളേൽ മല്ലികശ്ശേരി, അരുൺ സേവ്യർ കണിയാംപറമ്പിൽ പച്ച, എടത്വ.

Leave a Reply

Your email address will not be published. Required fields are marked *