Poonjar

പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികം ആഘോഷിച്ചു

പൂഞ്ഞാർ: സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയായി പ്രവർത്തിക്കുന്ന പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൂഞ്ഞാർ ഓഫീസിൽ നടന്ന വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് റ്റി.ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ സ്വാശ്രയ സംഘങ്ങൾ സാമൂഹിക കൂട്ടായ്മയും പരസ്പര സഹായ മനോഭാവവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് നിഷ സാനു എടുത്തുപറഞ്ഞു.

വാർഷിക സമ്മേളനത്തിൽ പുരോഗമന പ്രസ്ഥാനത്തിന്റെ പൂഞ്ഞാറിലെ മുതിർന്ന നേതാവ് ഇ.എ. മോഹനൻ, പുരോഗമ കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി ഡി. രാജപ്പൻ ഒഴാങ്കൽ, പി.ബി സാനു, സി.എസ് സജി എന്നിവർ പ്രസംഗിച്ചു. സമൂഹത്തിൽ കൂട്ടായ പ്രവർത്തനങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനം നൽകുന്ന സംഭാവനകൾ അവർ പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി.

‘ബലികുടീരങ്ങളെ…’ എന്ന വിപ്ലവ സ്വാഗത ഗാനത്തോടെയായിരുന്നു വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കലാ-സാംസ്കാരിക പരിപാടികളും അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വിവിധ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *