പൂഞ്ഞാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ അംഗത്വ വിതരണ ഉദ്ഘാടനവും യൂണിറ്റ് കൺവെൻഷനും നടന്നു. യൂണിറ്റ് പ്രസിഡന്റ് എം. സി. ജോസഫ് മുതലക്കുഴിയിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ അംഗത്വ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യപ്രഭാഷണം കെ.എസ്.എസ്.പി.യു ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. ജെ. മത്തായി നടത്തി. ബ്ലോക്ക് സെക്രട്ടറി ബി. ബാബുരാജ്, അലോഷ്യസ് എബ്രഹാം, ഡി. രാജപ്പൻ ഒഴാങ്കൽ, ഏലിക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതുതായി അംഗത്വം സ്വീകരിച്ചവർ ചടങ്ങിൽ സ്വയം പരിചയപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി വേണുഗോപാൽ സ്വാഗതവും യൂണിറ്റ് അംഗം പി. കെ. രാജപ്പൻ കൃതജ്ഞതയും രേഖപ്പെടുത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ പെൻഷൻകാരെ സംഘടനയുടെ ഭാഗമാക്കുന്നതിനും കൺവെൻഷൻ ആഹ്വാനം ചെയ്തു.





