കോട്ടയം: യുവതയെ നശിപ്പിക്കുന്ന മയക്കുമരുന്ന് വിപത്തിനെ പാടേ ഇല്ലാതാക്കുവാൻ സമൂഹിക ഇടപെടലുകൾ ഉണ്ടാവണമെന്നും ലഹരിയുടെ സാമൂഹിക വിപത്തു സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി. പറഞ്ഞു. മയക്കുമരുന്നു വിതരണ ശൃംഖല തകർക്കുവാൻ അധികൃതരോടൊപ്പം ഏവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലാകെ നടത്തിയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാന തല മോചന ജ്വാല തെളിക്കൽ പരിപാടി പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശിശുദിനമായ ഇന്നലെ ‘മയക്കുമരുന്നിനെതിരെ മോചനജ്വാല യുമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡ് കമ്മറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലെലെയും തെരഞ്ഞെടുത്ത 7 ൽ പരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ജ്വാല തെളിച്ച് മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ എടുത്തു.
ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണ ലഘുലേഖകളും വിതരണം നടത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും പ്രചാരണ പരിപാടികളോടൊപ്പം സംഘടിപ്പിച്ചു.
മയക്കുമരുന്ന്‌വിരുദ്ധ സന്ദേശം വിളിച്ചോതുന്ന ദൃശ്യങ്ങളും പ്ലക്കാര്‍ഡുകളും ജാഥകളിൽ പ്രദർശിപ്പിച്ചു.. ജനപ്രതിനിധികൾ,മത, സാമുദായിക സാംസ്‌ക്കാരിക നേതാക്കളടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍വിവിധ ഇടങ്ങളിൽ നടത്തപ്പെട്ട മോചനജ്വാലയില്‍ പങ്കാളികളായി.
കോട്ടയം ജില്ലയിലെ 1344 വാര്‍ഡുകളിലായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഈ യജ്ഞത്തില്‍ പങ്കാളികളായി എന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. ലഹരിമരുന്നിനെതിരായ രണ്ടാം ഘട്ട പ്രചരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചതും ശിശുദിനമായ നവംബര്‍ 14 നാണ്. മയക്ക് മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്ര വിപുലമായ രീതിയില്‍ ഭവന സന്ദര്‍ശനവും മറ്റ് പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രചാരണ ബോധവൽക്കരണ പരിപാടികൾക്ക് പാർട്ടി ഘടകങ്ങൾ പൂർണ്ണ പിന്തുണയും സഹകരണവും നൽകും.
പാലാ മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ കേരള കോൺ (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ്മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,പെണ്ണമ്മ ജോസഫ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ. കെ.അലക്സ്, ബിജു പാലൂപടവിൽ, ബൈജു കൊല്ലം പറമ്പിൽ, സോണി മൈക്കിൾ, ലീന സിക്കി, ബിജി ജോ ജോ ,ഷാജു തുരുത്തൻ, സാജു എടേട്ട് എന്നിവർ പ്രസംഗിച്ചു.