പൂഞ്ഞാർ : സിപിഐഎം പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് ആക്രമിക്കുകയും, ജാതിപേര് വിളിച്ച് അവഹേളിച്ചെന്നും പരാതി. തടയാൻ ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്ക്. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ എം ആർ രഞ്ജിത്തിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.
ജീ. വി രാജ സ്റ്റേഡിയത്തിൽ നടന്ന പഞ്ചായത്ത് കായിക മേളയ്ക്ക് ഇടയിൽ വടംവലി മത്സരത്തിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം തിരികെ വന്ന പൂഞ്ഞാർ സ്വദേശികളായ ആലക്കപ്പാറമ്പിൽ ജോയൽ,ജോമോൻ എന്നിവർ ജാതി പേര് വിളിച്ച് അവഹേളിച്ചതിന് ശേഷം ആക്രമിക്കുകയായിരുനെന്ന് രഞ്ജിത്ത് പറഞ്ഞു.
അക്രമണം തടയാൻ ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ ജിന്റോ, അനു എന്നുവരെയും ഇവർ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.