Poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷം ജൂൺ 7 ന്

പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾ ജൂൺ 7 ഞായറാഴ്ച നടക്കും.

രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ മഹാഗുരുപൂജയും പ്രത്യേക ചടങ്ങുകളും നടക്കും. പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളും ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികളും കാർമ്മികത്വം വഹിക്കും.

രാവിലെ 10 മണിക്ക് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രദീപ പ്രകാശനം ഗുരുദേവൻ നാമകരണം ചെയ്ത രവീന്ദ്രൻ വൈദ്യർ മങ്കുഴിയും സുശീലാമ്മ പാലംപറമ്പിലും ചേർന്ന് നിർവഹിക്കും.

ശാഖാ സെക്രട്ടറി എം.ആർ ദിലീപ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ്‌ കൂടിയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറുമായ എം.ആർ ഉല്ലാസ് അധ്യക്ഷത വഹിക്കും. പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിക്കും.

2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.

എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ മുഖ്യാതിഥിയാകും. ഗോവ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും. ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും.

കെ.ആർ ഷാജി തലനാട്, സജി കുന്നപ്പള്ളിൽ എന്നിവർ ആശംസകൾ അർപ്പിക്കും. വൈസ് പ്രസിഡന്റ് വി. ഹരിദാസ് കൃതജ്ഞത രേഖപ്പെടുത്തും. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമൂട്ടും നടക്കും.

ഗുരുപൂജ, പൊതുസമ്മേളനം, ശതാബ്ദി ആഘോഷം എന്നിവയിലേക്ക് എല്ലാ ഭക്തജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു. പത്രസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലസ്, സെക്രട്ടറി എം.ആർ ദിലീപ്, കമ്മറ്റി അംഗങ്ങളായ കെ.ആർ വിശ്വംഭരൻ, കെ.ആർ ശശിധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *