Erattupetta

നടക്കൽ മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി

നടയ്ക്കൽ: മുല്ലുപ്പാറയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ഇന്നലെ രാത്രി വീടിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് കണ്ടുകിട്ടുന്നവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ, 7012270840 ഈ നമ്പറിലോ വിവരം അറിയിക്കണം.

Erattupetta

അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി

ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പതിനേഴാമതു അക്ഷര വെളിച്ചം ജില്ലാതല സാഹിത്യ പ്രശ്‌നോത്തരി അൽമനാർ പബ്ളിക് സ്‌കൂളിൽ വച്ച് പ്രൊ എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. നസീർ കണ്ടത്തിൽ, ഷാഹുൽ ഹമീദ് എന്നിവർ നിയന്ത്രിച്ച സാഹിത്യ പ്രശ്നോത്തരിയിൽ യു.പി. വിഭാഗത്തിൽ ഡിയോൻ കെ.ജോബിൻ(എൽ. എഫ് .എച്ച്.എസ്. ചെമ്മലമറ്റം), ദിയ നസ്‌റിൻ( ഗൈഡൻസ് പബ്ളിക് സ്‌കൂൾ), ആയിഷ തൗഫീഖ്(എസ്. എം. വി. എച്ച്.എസ് .പൂഞ്ഞാർ ) എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ Read More…

Erattupetta

പെൻഷണേഴ്സ് യൂണിയൻ കൺവെൻഷൻ

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷൻ പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ നെഫ്രോളജിസ്റ്റ് ഡോ. ജെ.ജെ. ജീജ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. സി.ജെ. മത്തായി, ഇ .മുഹമ്മദ് ,വി.എം. അഷറഫ്, ആലീസ് മാതൃു എന്നിവർ സംസാരിച്ചു.

Erattupetta

പൂഞ്ഞാറിന്റെ അഭിമാനമായ മിനി പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയാൻ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു

പൂഞ്ഞാറിന്റെ, ഈരാറ്റുപേട്ടയുടെ കേരളത്തിൻറെതന്നെ അഭിമാനമായ മിനി ജോസ് പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയണമെന്ന് ആഗ്രഹിക്കുന്നവർ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പൂഞ്ഞാറിന്റെ ഈരാറ്റുപേട്ടയുടെ കോട്ടയത്തിന്റെ കേരളത്തിൻറെ അഭിമാനമായ മിനി ജോസ് എന്ന ഞാൻ പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയണമെന്ന് ആഗ്രഹിക്കുന്നവർ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.A/c :39877510017Ifse SBlN0008613Minimoljose

Erattupetta

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുള്ള അറിയിപ്പ്

ഇന്ന് (ജൂൺ 26) പൊതു അവധി ആയതിനാൽ കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതല്ല. ബിൽ അടക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ സ്വീകരിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ ക്യാഷ് കൗണ്ടർ സമയം 9am മുതൽ 1.15pm ഉം 2pm മുതൽ 3 pm ഉം ആണ്.

Erattupetta

ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിടനാട്: ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് ആണ് മരിച്ചത്. തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനോവിഷമത്താൽ ആമോസ് വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് ആമോസിനെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ Read More…

Erattupetta

പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ നുസി മോൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.മത്സരത്തിൽ Read More…

Erattupetta

ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഹാളിൽ നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു . .PMJF Ln. ജോയ് തോമസ് (PDG) ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു. ജാൻസ് വയലിക്കുന്നേൽ ( പ്രസിഡന്റ് ), നിബിൻ ജോസ് ( സെക്രട്ടറി), സോമി കുരുവിള ( അഡ്മിനിസ്ട്രേറ്റർ), ജോസൻ ജോർജ് ( ട്രഷറർ ), ബൈജു Read More…

Erattupetta

ഓപ്പറേഷൻ തൂഫാൻ ; പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതുജന സദസ്സും

ഈരാറ്റുപേട്ട : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജന സദസും ലഹരിവിരുദ്ധ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക മതപ്രസ്ഥാനങ്ങളുടെയും സഹകരണത്തോടുകൂടി ഈരാറ്റുപേട്ട നടക്കൽ ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ വി പി നാസറിന്റെ അധ്യക്ഷതയിൽ വച്ച് ആദരണീയനായ പൂഞ്ഞാർ എംഎൽഎ ശ്രീ. എം ജെ സെബാസ്റ്റ്യൻ Read More…

Erattupetta

പി എം ശ്രീ പദ്ധതി ഉപേക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം: കേരള മുസ്ലിം ജമാഅത്ത്

ഈരാറ്റുപേട്ട: ഏറെ വിവാദം സൃഷ്ടിക്കുകയും നിലവിലെ സർക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിയെ നിഷിധമായി വിമർശിക്കുകയും, തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പിലാക്കില്ല എന്നു പറയുകയും ചെയ്‌ത പി എം ശ്രീ പദ്ധതിയെ അധികാരത്തിൽ എത്തിയശേഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വെല്ലുവിളി ആണെന്നും സർക്കാർ അടിയന്തരമായി പദ്ധതി ഉപേക്ഷിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല റീസ്റ്റോറ ആവശ്യപ്പെട്ടു. സംഘപരിവാർ അജണ്ടകൾ കടത്താൻ ശ്രമിക്കുന്ന പദ്ധതിയാണ് പി എം ശ്രീ. നമ്മുടെ രാഷ്ട്ര സങ്കൽപത്തിന് എതിരാകുന്നതും കേന്ദ്രം നിർദ്ദേശിക്കുന്നതുമായ Read More…