മേലുകാവ് : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഹെൻറി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി നിയമ ബോധവൽക്കരണ പരിപാടി നടത്തി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷ്‌ലി മെറീന മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജിഎസ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളംപള്ളില്,സെക്രട്ടറി ജോജോ പ്ലാത്തോട്ടവും ആശംസകൾ നേർന്നു.പാലാ ബാർ അസോസിയേഷനിലെ പ്രമുഖ അഭിഭാഷകനായ തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ പ്രഭാഷണം നടത്തി.
നിയമത്തെ കുറിച്ചുള്ള ധാരണ നമ്മളെ യഥാർത്ഥ പൗരന്മാരാക്കും എന്നുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. പ്രത്യേകിച്ചും റാഗിങ് എതിരായ നിയമങ്ങളെ കുറിച്ചുള്ള വിശദമായ ധാരണ വിദ്യാർത്ഥികൾക്ക് കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.എൻ എസ് എസ് വോളന്റീർ കുമാരി. സാന്ദ്ര ജോസഫ് നന്ദി പറഞ്ഞു.