Bharananganam

ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ഭരണങ്ങാനം: ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു. ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറി റോബിൻ പോളും ചേർന്ന് നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു.

‘ലോകകപ്പ് ജേതാവ്’ കൃത്യമായി പ്രവചിച്ച ഇവാൻ സിറിയക്ക്, ‘ഗോൾഡൻ ബൂട്ട് ജേതാവ്’ കൃത്യമായി പ്രവചിച്ച അനന്തു സുനിൽകുമാർ എന്നിവർ വിജയികളായി. കൂടാതെ, പത്ത് വിദ്യാർത്ഥികൾക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി. ഐ., കായിക അധ്യാപിക സൈബി പി. ജോസഫ്, അധ്യാപകരായ ജോമോൻ കുരുവിള, ജോസഫ് കെ. വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *