വാകക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികവ്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജിയോമെട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ ആൻലിയ ആൻ്റോ എ ഗ്രേഡ് കരസ്ഥമാക്കി.
സയൻസ് ശാസ്ത്രമേളയിൽ അഡോൺ ജെ സൈജു ഹൈസ്കൂൾ വിഭാഗം റോബർട്ടിക്സിൽ എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ശ്രീഹരി കെ അനൂപ്, അതുൽ കൃഷ്ണൻ എന്നിവർ ചേർന്ന് എ ഗ്രേഡ് കരസ്ഥമാക്കി.
സംസ്ഥാനതലത്തിൽ വിജയം കൈവരിച്ച കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് അനൂപ് ഇളംതുരുത്തിയിൽ, പിറ്റിഎ വൈസ് പ്രസിഡൻ്റ് മനു വരിക്കപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.





