പാലാ :ഇന്ത്യയിൽ ഇന്ന് നിരത്തിലുള്ള ബഹുഭൂരിപക്ഷം വാഹനങ്ങളും E20 ഉപയോഗിക്കുവാൻ അനുയോജ്യമല്ല. അങ്ങനെ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾ എൻജിൻ തകരാറിലേക്ക് ചെന്നെത്തുകയാണ്. അതിനാൽ വാഹന ഉടമകളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കണം. ജനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സമയോചിതമായി നൽകണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
Pala
പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുലിന്റെ ഇടപെടൽ മോഹൻ ചേട്ടന് ആശ്വാസമായി
പാലാ: കുറിച്ചിത്താനം സ്വദേശി മോഹനൻ എന്ന വയോധികനെ തീർത്തും അവശനിലയിൽ പാലാ ന്യൂ ബസാർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലിന്റെ നിർദ്ദേശപ്രകാരം നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി അദ്ദേഹത്തെ സുരക്ഷിതമായി മരിയസദനത്തിൽ എത്തിച്ചു. വയോധികന് ആവശ്യമായ പ്രാഥമിക പരിചരണവും സംരക്ഷണവും ഉറപ്പാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ അവശനിലയിൽ കഴിയുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് നഗരസഭ ചെയർപേഴ്സൺ മായ Read More…
ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ടി.ടി.ഐ സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡണ്ടും പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സണ് മായാ രാഹുലിന്റെ അധ്യക്ഷതയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഐസക് പെരിങ്ങാടിയിൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് Read More…
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ല ജഡ്‌ജി ആർ ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ ഉൾപ്പെടെ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ Read More…
നിറകൺചിരിയുമായി ദിയ ബിനു : നേരിടാൻ ബുദ്ധിമുട്ടി പ്രതിപക്ഷവും വിമത കൗൺസിലർമാരും
പാലാ : ഊർജ്ജസ്വലതയുടെയും നിറകൺചിരിയുടെയും പ്രസരിപ്പുള്ള നേർക്കാഴ്ചയായിരുന്ന പാലായുടെ മുൻ ചെയർപേഴ്സൺ ദിയാ ബിനുവിന് ഇന്നും തന്റെ ചടുലതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. മുനിസിപ്പൽ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച കാലം മുതൽ കേരളത്തിൻറെ മാത്രമല്ല ഭാരതത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച ദിയ ബിനു ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിന് എത്തിയപ്പോഴും ശ്രദ്ധാകേന്ദ്രം അവർ മാത്രമായിരുന്നു. ഇക്കാലമത്രയും പ്രദർശിപ്പിച്ച പ്രായത്തിനപ്പുറമുള്ള പക്വത ഇന്നും ദിയയിൽ കണ്ടു. ഒറ്റ ബ്ലോക്ക് ആയിരുന്ന യുഡിഎഫ് അംഗങ്ങളുടെ നിരയിൽ ഏറ്റവും അങ്ങേയറ്റത്തായിരുന്നു ദിയയുടെ സ്ഥാനം. Read More…
സഹകരണ മേഖലയുടെ വിശ്വാസ്യത യു. ഡി. എഫ് വീണ്ടെടുക്കും: മോൻസ് ജോസഫ്
പാലാ: കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ യു. ഡി. എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപരിപാടികൾ അവിഷ്കരിച്ചു നടപ്പിലാക്കും. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളെ അവയുടെ മുൻകാല പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുന്നതിനായുമുള്ള എല്ലാ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലാ മീനച്ചിൽ കോപ്പറേറ്റീവ് എംപ്ലോയിസ് Read More…
ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം : സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി
സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ഇന്നലെ (വ്യാഴാഴ്ച) ചേർന്ന യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി) വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഇത് മാനേജരുടെ നിയമാനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി. Read More…
പാലായിൽ അവിശ്വസ പ്രമേയം പാസായതിനു പിന്നാലെ മറുപടിയുമായി ദിയ ബിനു പുളിക്കകണ്ടം
പാലാ :ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ Read More…
പാലാ നഗരസഭയിൽ ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; യുഡിഎഫിന് ഭരണം നഷ്ടമായി
പാലാ: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
പാലാ നഗരസഭയിലെ അവിശ്വാസപ്രമേയം നാളെ
പാലാ: പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം. 26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് -എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് -6, കേരളാ കോണ്‍ഗ്രസ് -3, സ്വതന്ത്ര മുന്നണി -3, കെഡിപി -1, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുണ്ടായത്. Read More…










