പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു. ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവിഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.
Pala
ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ നിയമിതനായി. മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ എസ്എംവൈഎം രൂപതാ അസിസ്റ്റന്റ് ഡയറക്ടറായും രൂപത കേന്ദ്രത്തില്‍ വൈസ് ചാന്‍സലറായും ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായും രൂപത ടെക്നിക്കല്‍ എഡ്യുക്കേഷന്ട്രസ്റ്റ് മാനേജര്‍, ചൂണ്ടച്ചേരി സെന്റ് അല്‍ഫോന്‍സാ ഹോസ്റ്റല്‍ വാര്ഡന്, വിവിധ പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമില്‍നിന്നു തിയോളജിയിലും ബംഗളൂരുവിൽനിന്നു കാനന്‍ ലോയിലും Read More…
പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്. ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ Read More…
കളരിയാമാക്കൽ കടവ് പാലത്തിൻ്റെ ബലപരിശോധനയും സുരക്ഷാ പരിശോധനയും നടത്തണം
പാലാ: കളരിയാമാക്കൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾക്കു വീണ്ടും തുടക്കം കുറിച്ച സാഹചര്യത്തിൽ പാലത്തിനു ബലക്ഷയം വന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം സുരക്ഷാ പരിശോധനയും അനിവാര്യമാണ്. പണി പൂർത്തീകരിച്ച ശേഷം പതിനാല് വർഷത്തോളമായി പാലം ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നതിനാൽ അടിയന്തിരമായി ബല പരിശോധന അനിവാര്യമാണ്. ഉപയോഗിക്കപ്പെടാതെ കിടന്നതിനാൽ സ്വഭാവികമായ പ്രശ്നങ്ങൾ പാലത്തിനുണ്ടാകാൻ ഇടയുണ്ട്. അപ്രോച്ച് റോഡ് ഇല്ലാതിരുന്നതിനാൽ പാലം പണി പൂർത്തീകരിച്ച വേളയിൽ വാഹനം കയറ്റിയുള്ള Read More…
ബൈബിൾ വചന പഠന പരമ്പര; ‘ജീവമന്ന’ സീസൺ 1 വിജയികളുടെ സംഗമവും സീസൺ രണ്ട് പ്രഖ്യാപനവും
പാലാ: പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ 1 സമാപിച്ചു. ഇന്നലെ (27.05) സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഇടവക, ഫോറോന, രൂപതാ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ”ജീവമന്ന ” സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടന്നു. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും ക്യാഷ് അവാർഡ് നൽകി പ്രത്യേകം ആദരിച്ചു. സംഗമം Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മധ്യകേരളത്തിലെ ഉന്നത ഗുണനിലവാരം പുലർത്തുന്ന ചികിത്സാകേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറി കഴിഞ്ഞതായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്തവ പ്രബോധനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് ആശുപത്രിയുടെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നാട്ടിൽ നിർത്തുന്നതിനൊപ്പം Read More…
കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം സംഘടിപ്പിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് Read More…
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
പാലാ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രഹാം, ജോസഫ് പുളിക്കന്‍, അലോഷി റോയി, അലക്‌സ് ചാരംതൊട്ടിയില്‍, റോയി കണ്ടനാംപറമ്പില്‍, ജിമ്മി, ആല്‍ബി കണ്ടനാംപറമ്പില്‍, സാലി റോയി, തോമസുകുട്ടി കണ്ണന്തറ, Read More…
പുതിയ മുഖ്യമന്ത്രിയ്ക്കുള്ള ആദ്യ നിവേദനം പാലായിൽ നിന്ന്; നഷ്ടപ്പെടുന്ന സർക്കാർ രേഖകൾക്കു പകരം നൽകുന്നവയിൽ ഡ്യൂപ്ലിക്കേറ്റ് എന്നത് ഒഴിവാക്കി റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യം
പാലാ: പുതിയ മുഖ്യമന്ത്രിയ്ക്കുള്ള ആദ്യ നിവേദനം പാലായിൽ നിന്ന്. സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കേറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം റീ ഇഷ്യൂഡ് എന്നാക്കി മാറ്റി നൽകാൻ നടപടി നടപടി സ്വീകരിക്കണമെന്ന പൊതുതാത്പര്യ പരാതിയാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് നൽകിയത്. വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 10.19 സമയത്ത് തന്നെ ഇമെയിൽ മുഖാന്തിരമാണ് Read More…
ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പന്‍; വി ഡി. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണം
മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടിവെച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് വിഡി സതീശന്‍ തന്നെ പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് Read More…











