Pala

ലോകവിഭവങ്ങളുടെ രുചിവൈവിധ്യവുമായി പാലായിൽ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ നാളെ മുതൽ

പാലാ: ലോകവിഭവങ്ങളുടെ രുചിവൈവിധ്യവുമായി പാലായിൽ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ നാളെ ഉച്ചമുതൽ (21/10/2026) പാലാ മുരിക്കുംപുഴയിൽ പ്രവർത്തനമാരംഭിക്കും.

സംരംഭമായ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ. പ്രശസ്ത പാചക വിദഗ്ധ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ആൻസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള സൗകര്യമാണ് ബിസ്ട്രോ ഒരുക്കുന്നത്. നാലായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള വിശാലമായ ഡൈനിംഗ് ഏരിയയാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബിസ്ട്രോയോടനുബന്ധിച്ച് ആൻസ് ബേക്കറിയുടെ ഔട്ട്ലെറ്റും പ്രവർത്തനം ആരംഭിക്കും.

പൊൻകുന്നം റോഡിൽ മുരിക്കുംപുഴ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന് എതിർവശത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന അന്താരാഷ്ട്ര വിഭവങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന പുതിയ സംരംഭം പാലായിലെ ഭക്ഷണപ്രിയർക്ക് വേറിട്ട അനുഭവമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *