തിടനാട്: തിടനാട് ഗ്രാമ പഞ്ചായത്തിലെ കരിമ്പനോലി പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും, ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായ് ആവശ്യപ്പെട്ടു.
ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, തിടനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെമ്പറും, മണ്ഡലം ജനറൽ സെക്രട്ടറിയുമായ എം.എസ് ശ്രീകാന്ത്, മനോ ജോർജ്, ടോമി ഈറ്റത്തോട്ട്, അഡ്വ: പി രാജേഷ്കുമാർ ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദേവസ്യാച്ചൻ വിളയാനി, സജൻ പി. റ്റി തുടങ്ങിയവർ സംസാരിച്ചു.





