Aruvithura

അരുവിത്തുറ കോളേജിൽ വിപുലമായ യോഗാ ദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഐ ക്യു ഏ സി യുടെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗാ ദിനാചരണങ്ങൾ നടന്നു. കോളേജ് ഐ ക്യു ഏ സി യുടെ അഭിമുഖ്യത്തിൽ നടന്ന യോഗാദിനാചരണം ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിലെ അയുർവേദ വിഭാഗം ഫിസിഷ്യൻ ഡോ പൂജാ റ്റി അമൽ ഉദ്ഘാടനം ചെയ്തു.

തുടർന്ന് അഷ്ടയോഗാ ബോധവൽക്കരണവും പരിശീലന ക്ലാസ്സും നടന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കൺവീനർ ഡോ സുമേഷ് ജോർജ്, കോഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന യോഗാദിനാചരണത്തിന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ വിയാനി ചാർളി നേതൃത്വം നൽകി. കോളേജ് എൻ.സി.സിയുടെ നേതൃത്വത്തിലും യോഗാദിനാചരണം നടന്നു.

കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ യോഗാസന വീഡിയോ ഫോട്ടോ ചലഞ്ച് സംഘടിപ്പിച്ചു. ഫിസിക്സ് വിഭാഗം വിദ്യാർത്ഥികൾക്കായി യോഗാപരിശീലനം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *