Pala

ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റിറിന്റെ നേതൃത്വത്തിൽ ഓങ്കോ ഇംപാക്ട് – 2026 ദേശീയ സെമിനാർ നടത്തി. കാൻസർ പരിചരണ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പങ്കുവെക്കാനും ക്ലിനിക്കൽ അനുഭവങ്ങൾ ചർച്ച ചെയ്യാനും സെമിനാർ പ്രയോജനപ്പെട്ടു.

കാർ-ടി-സെൽ തെറാപ്പി, റോബോട്ടിക് സർജിക്കൽ ഓങ്കോളജി, തെറാനോസ്റ്റിക്സ് , റേഡിയേഷൻ ഓങ്കോളജി, ബ്രെസ്റ്റ് സർജറി, പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ചുള്ള വിദ​ഗ്ധ സെഷനുകളും പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കാൻസർ ചികിത്സാകേന്ദ്രങ്ങളിലെ കാൻസർ ചികിത്സാവിദ​ഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാൻസറിനെതിരെയുള്ള അത്യാധുനിക ചികിത്സകൾ ചർച്ചചെയ്യാനും ലോകോത്തര നിലവാരമുള്ള ചികിത്സകൾ രോ​ഗികൾക്കും ലഭ്യമാകാനും ഇത്തരത്തിലുള്ള സെമിനാറിലൂടെ സാധിക്കുമെന്നു അദ്ദേ​ഗം പറഞ്ഞു.

ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഓങ്കോസയൻസസ് വിഭാ​ഗം മേധാവി ഡോ.റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാ​ഗം മേധാവി ഡോ.ആന്റോ ബേബി എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *