സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു.. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.
Related Articles
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.
ഗൂഗിൾ മാപ്പ് ചതിച്ചു: ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു
കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം; അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി
പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.