കോട്ടയം : 2027 ജനുവരി അവസാനം മലപ്പുറം കൂരിയാട് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലി ആഘോഷത്തിന്റെ വിളംബരം അറിയിച്ച് ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന മുൻതദൽ ഉലമ ’26 (സമസ്ത,ജില്ലാ പണ്ഡിത സംഗമവും ജനറൽ ബോഡിയും) വ്യാഴാഴ്ച രാവിലെ 9.30 മുതൽ കോട്ടയം കുമാരനല്ലൂർ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ (അമീനുശ്ശരീഅഃ നഗർ) നടക്കും.
രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.ജില്ലാ പ്രസിഡന്റ് എ എ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ ചേരുന്ന മുൻതദൽ ഉലമാ പണ്ഡിത സംഗമത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ എ കെ അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം പ്രാർത്ഥന നിർവഹിക്കും.
ജില്ലാ ട്രഷറർ കെ എസ് എം റഫീഖ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി പിഎം അനസ് മദനി ഈരാറ്റുപേട്ട വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ കാലത്തെ ഫിഖ്ഹീ ജീവിതം, എ ഐ ദഅവത്ത് എന്നീ വിഷയങ്ങൾ അധിഷ്ഠിതമായി നടക്കുന്ന പഠന ക്ളാസുകൾക്ക് യഥാ ക്രമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം,ഹസൻ ബാഖവി പല്ലാർ എന്നിവർ നേതൃത്വം നൽകും.
തുടർന്ന് 2026-29 ലേക്കുള്ള ഭാരവാഹികൾക്കയുള്ള തെരഞ്ഞെടുപ്പ് നടക്കും. സമസ്ത സെന്റിനറി ജൂബിലിയിൽ പണ്ഡിത സമ്മേളന സ്ഥിരാഗങ്ങൾ ആയി രജിസ്റ്റർ ചെയ്തവർക്കുള്ള പ്രീ സിറ്റിങ്ങും നടക്കും.ജില്ലയിലെ അഞ്ചു സോണിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പണ്ഡിതന്മാർ പങ്കെടുക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി എച്ച് അബ്ദുറഷീദ് മുസ്ലിയാർ (കേരള മുസ്ലിം ജമാഅത്ത്)മുഹമ്മദ് കുട്ടി മിസ്ബാഹി (സുന്നി മാനേജ്മെന്റ് അസോസിയേഷൻ)സിനാൻ സഖാഫി(സുന്നി യുവജന സംഘം)പി ടി നാസർ ഹാജി (യുണൈറ്റഡ് ഫാർമേഴ്സ് ഫോറം)അജ്നാസ് സഖാഫി (ജംഇയ്യത്തുൽമുഅല്ലിമീൻ) ഷാഫി സഖാഫി(എസ് എസ്) എം എ ഷാജി, അനീഷ് സംക്രാന്തി സംസാരിക്കും.





