Kanjirappally

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ നിർവ്വഹിച്ചു.

സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗത്തിന്റെ സഹകരണത്തോടെ 84 ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്, ചാവറ ഭവന പദ്ധതി വഴി നനിർമ്മാണം പൂർത്തീകരിച്ച മൂന്നാമത്തെ വീടും ഈ സാമ്പത്തിക വർഷത്തെ രണ്ടാമത്തെ വീടുമാണ്.

കോട്ടയം ജില്ലയിലെ തന്നെ പാറത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് നൽകുന്ന മൂന്നാമത്തെ വീടിന് 2023 നവംബർ 23 ന് വി. ചാവറ പിതാവിന്റെ വിശുദ്ധ പദവി പ്രഖ്യാപന വാർഷിക ദിനത്തിൽ തറക്കല്ലിട്ട്, സി.എം.ഐ സഭ സ്ഥാപകനായ വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ തന്നെ മുഴുവൻ പണിയും പൂർത്തീകരിച്ചു കൈമാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും, മേരീക്വീൻസ് കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അഭിപ്രായപ്പെട്ടു.

നെടുംകുന്നത്ത് നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *