വൈക്കം ലയൺസ് ക്ലബ്ബും വൈക്കം മഹാദേവ കോളേജും ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം വൈക്കം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ വി.റ്റി. തോമസിന്റെ അധ്യക്ഷതയിൽ വൈക്കം മഹാദേവ കോളേജ് ഡയറക്ടർ ശ്രീ പി. ജി .എം .നായർ നിർവഹിച്ചു.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മഹാദേവ കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി നിത്യ പി കെ, ക്ലബ്ബ് സെക്രട്ടറി സുരേഷ് കുമാർ വി.വി. എന്നിവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ മഹാദേവ കോളേജ് ലഹരി വിരുദ്ധ സെല്ലിന്റെ ചുമതലയുള്ള ശ്രീമതി മനീഷ കെ. ലത്തീഫ് സ്വാഗതവും, ക്ലബ്ബ് ട്രഷറർ ലയൺ ജിജോ മാത്യു കൃതജ്ഞതയും അർപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ വിനു വിജയൻ ക്ലാസിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 300 പേർ പങ്കെടുത്തു.