സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പതിവുപോലെ വേനല്‍ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര്‍ന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതിക്കുന്നത്. ഇന്നലത്തെ ദിവസം ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകീട്ടത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടാകും. സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടാനാണ് Read More…
General
വിശ്വാസത്തിന്റെ നിറവിൽ 365 ദിനങ്ങൾ; വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി
ചെമ്മലമറ്റം: ഒരു വർഷം മുഴുവൻ മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് മാതൃകാപരമായ ആദരവുമായി ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി. മഴയും മഞ്ഞും ശാരീരിക അസ്വസ്ഥതകളും വകവയ്ക്കാതെ 365 ദിവസവും അൾത്താരയോടു ചേർന്നുനിന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത 13 സൺഡേ സ്കൂൾ വിദ്യാർഥികൾക്കാണ് ഇടവക സൈക്കിളുകൾ സമ്മാനമായി നൽകിയത്. കുട്ടികളിൽ ആത്മീയ അച്ചടക്കവും ദൈവാശ്രയബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ആദരം സംഘടിപ്പിച്ചത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ സൈക്കിളുകളുടെ Read More…
‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്. സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ Read More…
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ; സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം: വിഷ്ണു വഞ്ചിമല
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം പ്രതി ഹർമാൻ ഖാൻ മാത്രമല്ല അതിന് കൂട്ട് നിൽക്കുകയും കേരള മോഡൽ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല. കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹവുമായി ബന്ധപ്പെട്ട്, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) കണ്ടെത്തിയതോടെ, കേരളത്തിലെ സി.പി.എം നേതൃത്വം വലിയൊരു ഭരണഘടനാപരമായ വീഴ്ചയുടെ ഭാഗമായിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങൾ Read More…
ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതീപ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി ജസ്റ്റീസ് ബി.വി.നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല. ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്റ്റീസ് ബി.വി.നാഗരത്ന ഉന്നയിച്ചത്. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. യുവതീപ്രവേശന ആവശ്യവുമായി ഏതെങ്കിലും Read More…
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ആരംഭിച്ചു
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ഏപ്രിൽ 8ന് രാവിലെ 6.30ന് ആരംഭിച്ചു. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ ആരംഭിച്ച ക്ലാസ് വൈക്കം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീമതി സീമ സുധീർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പി ആർ ഓ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ Read More…
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം Read More…
സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ Read More…
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം ആരംഭിച്ചു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്‌കറിയ വേകത്താനം വിശ്വാസോത്സവം ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന, ആരാധന ശുശ്രൂഷ, വർക്ക് ബുക്ക്, സംഗീതം, പ്രസംഗം മത്സരം, വിശുദ്ധരെ പരിചയപ്പെടൽ, ആക്ഷൻ സോങ്ങ്, ഭവന സന്ദർശനം, സ്കിറ്റ് കോമ്പറ്റീഷൻ, ലോഗോസ് ക്വിസ്, ബൈബിൾ വചന പരീക്ഷ, ബൈബിൾ കഥപറച്ചിൽ, ലഹരി വിരുദ്ധ എക്സിബിഷൻ, വിശ്വാസ പ്രഖ്യാപന റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തികൊണ്ടുള്ള Read More…
അബ്കാരി-അധികാരി-പാര്‍ട്ടി ഡീലില്‍ ‘കേരളം മദ്യപ്രദേശായി’ : പ്രസാദ് കുരുവിള
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി-അധികാരി-രാഷ്ട്രീയ പാര്‍ട്ടി ഡീല്‍ കേരളത്തെ ‘മദ്യപ്രദേശാ’ക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഇക്കാരണത്താല്‍ ജനവിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഒരക്ഷരം പ്രതികരിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ആയതിന്റെ പ്രത്യുപകാരമാണ് ബാറുകള്‍ക്ക് സമയം വര്‍ദ്ധിപ്പിച്ച് നല്‍കിയതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതും. ഡീലിന്റെ കൊഴുപ്പ് പ്രചരണ പരിപാടികളില്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും കോടിക്കണക്കിന് പണമാണ് പ്രചരണ പരിപാടികളില്‍ ഉപയോഗിക്കുന്നത്. ഓടുന്ന Read More…











