പൂഞ്ഞാർ : പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, എ.ടി.എം. വായനശാല പ്രതിനിധികൾ ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവർ വിദ്യാർത്ഥികളോടൊപ്പം പങ്കു ചേർന്നു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് CRO ശ്രീ.ബിനോയ് തോമസ്, ഈരാറ്റുപേട്ട എക്സൈസ് | പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ തോമസ് തുടങ്ങിയവർ കുട്ടികൾക്ക് തൂഫാൻ സംബന്ധിച്ച സന്ദേശങ്ങൾ കൈമാറി. കുട്ടികളെ തൂഫാൻ കമാൻഡോ കളായി അംഗീകരിച്ചുകൊണ്ട് ക്യാപ് അണിയിച്ചു.
എൻ.എസ്.എസ്.ലീഡർ പ്രതിജ്ഞ ചൊ ല്ലിക്കൊടുക്കുകയും തുടർന്ന് വോളണ്ടിയേഴ്സ് ലഹരി വിരുദ്ധ നൃത്താവതരണവും നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ആർ.ജയശ്രീ,എൻ. എസ്. എസ്. ക്ലസ്റ്റർ കൺവീനർ ശ്രീമതി. സിന്ധു ജി.നായർ, സ്കൂൾ പ്രോഗ്രാം ഓഫീസർമാരായ ശ്രീ. വെങ്കിടേഷ് വർമ്മ, ശ്രീമതി. അശ്വതി ബി.എന്നിവർ പ്രസംഗിക്കുകയും ചെയ്തു. അതിനു ശേഷം എൻ.എസ്.എസ്. വോളണ്ടിയേഴ്സിനെ അണിനിരത്തി കൊണ്ട് മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.





