പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ചു രാമപുരം സ്വദേശി ഷൈൻ ജോസഫിന് ( 45 )പരുക്കേറ്റു. 2.30 യോടെയാണ് അപകടം.
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു. രാവിലെ 5.30 യോടെയാണ് അപകടം . ഇന്നലെ രാത്രി രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി പി.ജി ജോണിക്ക് ( 5 2 ) പരുക്കേറ്റു.




