മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിലെ കോണിപ്പാട് ആറാം വാർഡ് മെമ്പർ കണ്ണംപള്ളിൽ ജോൺസൺ ജോർജിന്റെ (സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ) ഭാര്യ അന്നമ്മ ജോസഫ് (55) നിര്യാതയായി. പരേത കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ നാളെ നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് മേലുകാവ് മറ്റം പഞ്ചായത്ത് അങ്കണത്തിൽ 10.30ന് പൊതുദർശനവും 11 മണിയോടെ എള്ളുമ്പുറം സെന്റ് മത്ഥിയാസ് സി.എസ്.ഐ പള്ളിയിൽ സംസ്കരിക്കും.
സാമൂഹിക–പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അന്നമ്മ ജോസഫിന്റെ നിര്യാണത്തിൽ നാട്ടുകാരും ജനപ്രതിനിധികളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.





