General

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷമായി നടത്തപ്പെട്ടു

വെള്ളികുളം: ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷം പങ്കുവെക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷമായി നടത്തപ്പെട്ടു.വികാരി ഫാ സ്‌കറിയ വേകത്താനം ഉയർപ്പിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .ഉയിർപ്പ് സന്ദേശം നൽകി. എസ് .എം . വൈ .എം തയ്യാറാക്കിയ ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.ഉയിർപ്പ് രൂപം വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷണം നടത്തി. തിരുക്കർമ്മങ്ങൾക്കുശേഷം എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ട വിതരണം ചെയ്തു. എല്ലാവരും ഈസ്റ്റർ സമാധാനം ആശംസിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഈസ്റ്റർ Read More…

General

കാരുണ്യഭവങ്ങൾക്ക് ഈസ്റ്റർ സമ്മാനവുമായി വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവക

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ ഈ വർഷത്തെ ഈസ്റ്റർ ആഘോഷം ഏറെ ശ്രദ്ധേയമായി. സമൂഹത്തിലെ നിരാലംബരും നിർധനരുമായ അഗതികളെ സംരക്ഷിക്കുന്ന കാരുണ്യ സ്ഥാപനങ്ങൾക്ക് കൈത്താങ്ങായി വെള്ളികുളം ഇടവകയിലെ സമരിയ, ജെറുസലേം എന്നീ വാർഡുകളുടെ കൂട്ടായ്മയിൽ നിത്യോപയോഗസാധനങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈസ്റ്റർ ആഘോഷം വേറിട്ടതാക്കി മാറ്റിയത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 10: 42 ) .എന്ന തിരുവചനത്തെ Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി

വെള്ളികുളം: യേശുവിൻ്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. ദേവാലയത്തിൽവെച്ച്നടന്ന പീഡാനുഭവതിരുക്കർമ്മശുശ്രൂഷകൾക്ക് ഫാ. വർഗീസ് മൊണോത്ത് എം. എസ്. ടി. മുഖ്യ കാർമ്മികത്വം വഹിച്ചു. അദ്ദേഹം പീഡാനുഭവ സന്ദേശം പങ്കുവെച്ചു. കുരിശു ചുംബനത്തിനു ശേഷം ആഘോഷമായ സ്ലീവാ പാത നടത്തി.ഇടവകയിലെ 13 കുടുംബ കൂട്ടായ്മ വാർഡുകൾ കുരിശിന്റെ വഴി അലങ്കരിക്കുകയും ആഘോഷമായ സ്ലീവാ പാതയിലെ പ്രാർത്ഥനയ്ക്കും കുരിശെടുക്കുന്നതിനുംനേതൃത്വം നൽകുകയും ചെയതത് നവ്യാനുഭവം ആയിരുന്നു.വികാരി ഫാ സ്‌കറിയ Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാചരണം വേറിട്ടതാക്കി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാ ആചരണം വ്യത്യസ്തവും നവീനവും ആയിരുന്നു. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മരിച്ച വീടുകളിൽ അപ്പം പുഴുങ്ങുവാൻ സാധിക്കത്തില്ല. കഴിഞ്ഞ വർഷത്തെ പെസഹായ്ക്ക് ശേഷം ഇടവകയിൽ നിന്നും പതിനഞ്ചു പേർ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത ഇത്തരം വീടുകളിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനവും കൈക്കാരന്മാരും പെസഹാ അപ്പവുമായിട്ടാണ് കടന്നു ചെന്നത്. കൂടാതെ ഓരോ വാർഡിലെയും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം വീടുകളിൽ അപ്പം തയ്യാറാക്കി നൽകുകയും Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പെസഹാവ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം നടത്തപ്പെട്ടു.പൗരോഹിത്യം സ്ഥാപനവും വിശുദ്ധ കുർബാന സ്ഥാപനവും ഒന്നു ചേർന്ന് അനുസ്മരിക്കുന്ന ദിനമാണിന്ന്. സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊത്തുള്ള യേശുവിൻ്റെ അന്ത്യത്താഴത്തിൻ്റെ തുടർച്ചയായ അനുസ്മരണമാണ് വിശുദ്ധ കുർബാന. ഈ ശുശ്രൂഷ അനുസ്യൂതം തുടരുന്നതിനു വേണ്ടിയാണ് പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചത്. ഈ രണ്ടു സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് നടത്തിയ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .സന്ദേശം നൽകി.തുടർന്ന് ഒരു Read More…

General

ഇരുമാപ്രമറ്റം എംഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ്.റവ.വി.എസ് ഫ്രാൻസിസിന് സ്വീകരണവും നടന്നു

ഇരുമാപ്രമറ്റം: എം.ഡി സി.എം.എസ് ഹൈസ്കൂളിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനവും വിതരണവും അനുബന്ധ പരിപാടികളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്‌സിൻ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് സുവനീർ പ്രകാശനം നിർവഹിച്ചു. ചീഫ് എഡിറ്റർ മനോജ് ടി. ബെഞ്ചമിൻ സുവനീർ അവതരണം നിർവഹിച്ചു. ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് Read More…

General

പ്രളയം തകർത്ത കൂട്ടിക്കലിനെ വീണ്ടെടുക്കും : പി സി ജോർജ്

കൂട്ടിക്കൽ : പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ മേഖലയോട് സംസ്ഥാന സർക്കാരും,MLA യും കഴിഞ്ഞ 5 വർഷം കാട്ടിയ കടുത്ത അലംഭാവം ഒരു തരത്തിലും നീതികരിക്കാനാകാത്തതാണെന്നും മേഖലയിലെ മുണ്ടക്കയം – ഇളംകാട് – വാഗമൺ റോഡ്, പൂഞ്ഞാർ- കൈപ്പള്ളി-ഏന്തയാർ റോഡ് ഉൾപ്പെടെയുള്ള നിരവധി റോഡുകൾ ഇതുവരെ പൂർത്തീകരിക്കാനാകാത്തത് നിലവിലെ ജനപ്രതിനിധിയുടെ കഴിവുകേടാണെന്നും പിസി ജോർജ് പറഞ്ഞു. കൂടാതെ മൂപ്പൻമല പാലവും നിരവധി നടപ്പാലങ്ങൾ ഉൾപ്പെടെ പുനർ നിർമ്മിക്കാത്തതും പ്രളയത്തെ തുടർന്ന് കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്ക് വേണ്ടി വേണ്ടത്ര നഷ്ട Read More…

General

പീഡാനുഭവ സ്മരണ പുതുക്കി വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശുമലയിൽ 122 മത് ദുഃഖ വെള്ളി ആചാരണവും പുതുഞായർ തിരുനാളും ഏപ്രിൽ 3, 12 തീയതികളിൽ. ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി. തുടർന്ന് മലമുകളിൽ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ചയിലെ തിരുകർമങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളികലെ ദേവാലയത്തിൽ നടക്കും. ദുഃഖ വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ മലമുകളിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും. ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച പുതുഞായർ Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി

വെള്ളികുളം: നോമ്പുകാലത്ത് ഈശോയുടെ പീഡാനുവത്തെ സ്മരിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ചൻ കുരിശുമല തീർത്ഥാടനം നടത്തി.ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ വല്യച്ചൻ കുരിശുമല തീർത്ഥാടനമായിരുന്നു. ലാസറിൻ്റെ ശനി എന്ന് വിശേഷിപ്പിക്കുന്ന കൊഴിക്കോട്ട ശനിയാഴ്ച ആണ് തീർത്ഥാടനം നടത്തിയത്. മലയടിവാരത്തു നിന്നുള്ള കുരിശിന്റെ വഴിക്ക് ഫാ. ജോബി കുന്നയ്ക്കാട്ട് നേതൃത്വം നൽകി .വെള്ളികുളം പള്ളി വികാരി ഫാ സ്‌കറിയ വേകത്താനം മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ Read More…