Aruvithura

സേവന രംഗത്ത് ചരിത്രം രചിച്ചുകൊണ്ട് അരുവിത്തുറ ലയൺസ് ക്ലബ് പതിനഞ്ചാം വർഷത്തിലേക്ക് ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 27ന്

അരുവിത്തുറ : 2026 -2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും പുതിയ മെമ്പർമാരെ ചേർക്കലും 2026 മെയ് 27 ബുധൻ വൈകിട്ട് 6:30 ന് അമ്പാറനിരപ്പേൽ, ഭരണങ്ങാനം, ബ്ലൂ വാം ഫൗണ്ടേഷൻസ് ഹാളിൽ നടത്തപ്പെടും.

വിവിധ സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ എം.ജെ നിർവഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പുതിയ മെമ്പർമാരെ ചേർക്കലും മുൻ ഗവർണർ ജോയി തോമസ് പൗവത്ത് നിർവഹിക്കും.

WE SERVE എന്ന ആപ്‌തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് 1917 ജൂൺ 7-ാം തീയതി മെൽവിൻ ജോൺസിൻ്റെ നേത്യത്യത്തിൽ ചിക്കാഗോയിൽ ആരംഭിച്ച ലയൺസ് പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയാണ്.

ലയണിസത്തിൽ ആകൃഷ്ടമായ 21 പേർ ചേർന്ന് 2011 ൽ അരുവിത്തുറയിൽ ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സേവനത്തിൻ്റെ വെള്ളിത്തേരിൽ മഹത്തായ പതിനഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവിൽ ഡിസ്ട്രിക്ട് 318 B യിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി വളരുവാൻ സാധിച്ചു. ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്, ഏറ്റവും നല്ല പ്രസിഡൻ്റ് ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഇവയിൽ ‘ ഏതാനും ചിലതു മാത്രം.

ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്. ക്ലബ് പ്രസിഡന്റായി റ്റിറ്റോ മാത്യു തെക്കേൽ , സെക്രട്ടറിയായി മനോജ് മേലുകാവ്, ഫസ്റ്റ് വൈസ് പ്രസിഡൻ്റായി സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ, അഡ്മിനിസ്ട്രേറ്ററായി സിബി മാത്യു പ്ലാത്തോട്ടം, എം.സി.സി ജോസഫ് മാത്യു കാരിവേരിൽ, ട്രഷററായി സുകുമാരൻ പുതിയ കുന്നേൽ, എൽ സി ഐഎഫ് കോ-ഓർഡിനേറ്ററായി ജോജോ പ്ലാത്തോട്ടം, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡിജോ പ്ലാത്തോട്ടം, എന്നിവർ സ്ഥാനമേൽക്കും.

ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠന സഹായം, ഡയാലിസിസ് കിറ്റ് വിതരണം, ചികിത്സാ സഹായം, സാധു ജന സഹായം എന്നിവയും വിതരണം ചെയ്യും. സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *