അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്തു .ചലച്ചിത്ര നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സിബി ജോസഫ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാറുംകോഴ്സ് കോർഡിനേറ്ററുമായ റവ.ഫ. ബിജു കുന്നക്കാട്ടിൽ ആ മാസ് കമ്പ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ എന്നിവർ സംസാരിച്ചു.
മരോട്ടിച്ചാലിലെ ചെസ്സ് ഗ്രാമത്തെ കേന്ദ്രീകരിച്ചും പരമ്പരഗത കൈത്തൊഴിലിനെ അടിസ്ഥാനമാക്കിഉള്ള ഡോക്യൂമെന്ററയ്കളുടെ പ്രദർശനമാണ് നടത്തിയത്. രണ്ടാം വർഷ വിദ്യാർത്ഥി ബസിൽ എൽദോ സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സിനിമ ‘ യുടെ പ്രകാശനവും ചടങ്ങിൽ നടത്തപെട്ടു.