Thidanad

തൂഫാൻ വാക്കത്തോൺ നടത്തി

തിടനാട് : ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു.

തിടനാട് പഞ്ചായത്ത് ശ്രീ ശ്രീകാന്ത് എം.എസ് ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടങ്ങിയവർ സന്ദേശം നൽകി. അധ്യാപകരും NSS വോളന്റിയർമാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *