തിടനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് കൊണ്ടൂർ അമ്പാറ നിരപ്പേൽ ഭാഗത്ത് കടപ്ലാക്കൽ ചിറ്റാറ്റിൻ മുന്നി നടപ്പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായി. MLA ഫണ്ടിൽ നിന്നും 10.9 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച നടപ്പാലത്തിന്റെ ഉദ്ഘാടനം എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ഓമന രമേശ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് ലീന ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ഷിജു, (ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) മേഴ്സി മാത്യു, ജോർജ് ജോസഫ് വെള്ളൂ ക്കുന്നേൽ മിനി സാവിയോ വെട്ടിക്കൽ പഞ്ചായത്ത് അംഗങ്ങളായ സ്കറിയ ജോസഫ് പൊട്ടനാനിയിൽ, ജോയിച്ചൻ കാവുങ്കൽ, സുരേഷ് കുമാർ കാലായിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മുരളീധരൻ നായർ, എം ജി ശേഖരൻ, റോയ് തുരുത്തിയിൽ, ജോസുകുട്ടി ഏറത്തേ ൽ, ജോപ്പച്ചൻ നമ്പുടാ ത്ത്,സി യു ജോർജ് വളനാമറ്റത്തിൽ,ബെന്നി മുലേച്ചാലിൽ, രാജു വട്ടത്താനത്ത്, സണ്ണി മൂലച്ചാലിൽ സിഡിഎസ് സജിനി രാജേഷ്, റസിഡൻസ് അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, നടപ്പാലത്തിന്റെ ഇരു ഭാഗങ്ങളിലും ഉള്ള കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.