Thidanad

തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവവും മഹാശിവരാത്രിയും മാർച്ച് ഒന്ന് മുതൽ 10 വരെ ആഘോഷിക്കും

തിടനാട് : മാർച്ച് ഒന്നിന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ബാബു നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ശ്രീകൃഷ്ണ സ്വാമി, ശ്രീമഹാദേവൻ, ശ്രീ നരസിംഹ സ്വാമി നടകളിൽ തൃക്കൊടിയേറ്റ്. 8.30 ന് തിരുവാതിര.

മാർച്ച് രണ്ടിന് രാവിലെ 9.30 ന് നവകം (ദർശന പ്രാധാന്യം) , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് നാമജപ ലഹരി, 9ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് മൂന്നിന് 9.30 ന് നവകം (ദർശന പ്രാധാന്യം) ,ശ്രീമദ് ദേവീ നാരായണീയ പാരായണം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7ന് വയലിൻ & ഫ്ളൂട്ട് ഫ്യൂഷൻ, 9ന് വിളക്ക്.

മാർച്ച് നാലിന് രാവിലെ8.30 ന് ശ്രീബലി, 9.30 ന് നവകം (ദർശനപ്രാധാന്യം), വൈകിട്ട് 7ന് കരോക്കെ ഗാനമേള, 9ന് വിളക്ക്. മാർച്ച് അഞ്ചിന് രാവിലെ 8.30 ന് ശ്രീബലി, 12.30 ന് ഉത്സവബലിദർശനം (മഹാദേവൻ നടയിൽ), പ്രസാദമൂട്ട്, 1 ന് ഗാനോത്സവം, , വൈകിട്ട് 7 ന് തിരുവാതിര കോൽക്കളി.

മാർച്ച് ആറിന് രാവിലെ 8.30 ന് ശ്രീബലി, കലശാഭിഷേകം 12.30 ന് ഉത്സവബലിദർശനം (ശ്രീകൃഷ്ണസ്വാമി നടയിൽ ), തിരുവാതിര, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നളചരിതം ഒന്നാം ദിവസം കഥകളി, 9 ന് വിളക്ക് തുടർന്ന് കഥകളി കല്യാണ സൗഗന്ധികം.

മാർച്ച് ഏഴിന് രാവിലെ8.30 ന് ശ്രീബലി, 10 ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം (ദർശന പ്രാധാന്യം), 12.30 ന് ഉത്സവബലിദർശനം (ദേവസ്വം വക), തിരുവാതിര 1ന് മഹാപ്രസാദമൂട്ട്, ഭക്തിഗാനസുധ, വൈകിട്ട് 5.15 ന് ലളിതാസഹസ്രനാമജപം, 6ന് പഞ്ചവാദ്യം, 7ന് നൃത്തനൃത്യങ്ങൾ, 9ന് വിളക്ക്.

മാർച്ച് എട്ടിന് രാവിലെ 7.45 ന് ശ്രീഭൂതബലി, 8.30 ന് ശ്രീബലി, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് സോപാനസംഗീതം, 7.30 ന് തിരുവാതിര, 8.30 ന് പാഠകം, 9.30 ന് വലിയവിളക്ക്, 11.30 ന് നവകം, (ദർശന പ്രാധാന്യം, മഹാദേവൻ നട), 11.45 ന് മഹാശിവരാത്രി പൂജ (ദർശനപ്രാധാന്യം), മാർച്ച് 9 ന് രാവിലെ 8.30 ന് ശ്രീബലി.

Leave a Reply

Your email address will not be published. Required fields are marked *