വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 (ചൊവ്വാഴ്ച) ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും. നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്. 6.40 am – വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന, 7.45am – മുതൽ വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്. വികാരി Read More…
General
വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച; 2.5 ലക്ഷം പിഴയൊടുക്കണം
വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ വാരാചരണം
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധവാരം ഭക്തിപൂർവ്വം ആചരിക്കും. 31 ചൊവ്വാഴ്ചപാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ 7.30 am മുതൽ വൈകിട്ട് 7.30 വരെ ഏകദിന ആരാധന ശുശ്രൂഷ. ഏപ്രിൽ 2 വ്യാഴാഴ്ച 3 pm ന് പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. 3-ാം തീയതി ദുഃഖ വെള്ളിയാഴ്ച 3.00 pm ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, സ്ലീവാ ചുംബനം, ആഘോഷമായ കുരിശിൻ്റെ വഴി, നേർച്ച കഞ്ഞിവിതരണം. നാലാം തീയതി ദുഃഖശനിയാഴ്ച Read More…
ബാര്‍ ഡീല്‍ ഏറ്റവും വലിയ ഡീല്‍
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഡീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ‘ബാര്‍ ഡീല്‍’ ആണെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മറ്റ് ഡീലുകളുടെ മറവില്‍ ബാര്‍ ഡീല്‍ സംരക്ഷിക്കപ്പെട്ടു. അബ്കാരി-അധികാരി ഡീലാണ് ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതും. രാഷ്ട്രീയ പാര്‍ട്ടികളോ, മുന്നണികളോ ബാര്‍ ഡീലിനെതിരെ പ്രതികരിക്കാത്തത് ‘ഡീല്‍’ കെണിയില്‍പ്പെട്ടതുകൊണ്ടാണ്. 2016 മുതല്‍ 2026 വരെയുള്ള ‘വിമുക്തി മിഷന്റെ ഔട്ട്കം ആണ് ആയിരത്തിലധികം ബാറുകളും 5171 Read More…
നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമായി
വെള്ളികുളം: നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം എന്നീ ഇടവകൾ സംയുക്തമായി വാഗമൺ കുരിശുമലയിലേക്ക് നടത്തിയ തീർത്ഥാടനം ഭക്തി സാന്ദ്രമായി. കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത കുരിശുമല തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല. ദിനംപ്രതി നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലയിൽ വന്നു പോകുന്നു. 122-ാംമത്തെ വാഗമൺ കുരിശുമല തീർത്ഥാടനമായിരുന്നു ഇത്.കല്ലില്ലാകവലയിൽ നിന്നും ആരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി പ്രാർത്ഥനക്ക് വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. നാല്പതാം വെള്ളി ആചരണ സന്ദേശം അദ്ദേഹം പങ്കുവെച്ചു. അടിവാരം Read More…
വന്യ മൃഗ ശല്യമുപ്പെടെയുള്ള മലയോര മേഖലയിലെ ജനകീയ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണും :പി.സി ജോർജ്
കോരുത്തോട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മുണ്ടക്കയം വെസ്റ്റ് – കോരുത്തോട് പഞ്ചായത്തു കളിലായി നടന്നു രാവിലെ കണ്ണിമലയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറയിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശഭരിതമായ മുദ്രാവാക്യങ്ങളോടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ 5 വർഷങ്ങളിലായി പൂഞ്ഞാറിൽ വാഗ്ദാനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വന്യമൃഗ ശല്യമുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നിലവിലെ ജനപ്രതിനിധിയും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന ജനദ്രോഹ Read More…
വെള്ളികുളം പള്ളിയുടെ നേതൃത്വത്തിൽ മാർച്ച് 28 ശനിയാഴ്ച അരുവിത്തുറ വല്ല്യച്ചൻ മലകയറ്റം
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 28-ാം തീയതി ശനിയാഴ്ച പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് പള്ളിയുടെ കീഴിലുള്ള വല്യച്ചൻ കുരിശു മലകയറ്റം നടത്തും 5.15 pm – ന് ആഘോഷമായ കുരിശിൻ്റെ വഴി. “അയൽക്കാർ – സഹോദരങ്ങൾ തമ്മിലുള്ള രമ്യതയ്ക്ക് വേണ്ടി” എന്ന പ്രാർത്ഥന നിയോഗം സമർപ്പിച്ചു കൊണ്ടാണ് കുരിശിൻ്റെ വഴി നടത്തപ്പെടുന്നത്. 6.15 pm ന് മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന .വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം Read More…
പിസി ജോർജിന്റെ വാഹന പര്യടനത്തിന് പാറത്തോട്ടിൽ ഗംഭീര സ്വീകരണം
പാറത്തോട് : പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹനപര്യട നത്തിന്റെ രണ്ടാം ദിനം പാറത്തോട് പഞ്ചായത്തിൽ നടന്നു. രാവിലെ 8.30 ന് ആനക്കല്ലിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഗംഭീര സ്വീകരണമൊരുക്കി. പടക്കങ്ങളുടെയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും നടന്ന സ്വീകരണങ്ങളിൽ വഴിയോരങ്ങളിൽ സ്ഥാനാർഥി യെ കാത്ത് കൊച്ചു കുട്ടികളടക്കം മാലയിട്ട് സ്വീകരിച്ചു. വൈകുന്നേരം 7 മണിയോടെ കൂവപ്പള്ളിയിൽ പാറത്തോട് പഞ്ചായത്തിലെ പര്യടനം അവസാനിച്ചു. പര്യടത്തിന് സജി കുരീക്കാട്ട്,അനൂപ് പൂവത്തോലി,കെ.വി നാരായണൻ,കണ്ണൻ ചോറ്റി,ജിജോ Read More…
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല കയറ്റം
വെള്ളികുളം: കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമൺ കുരിശുമല തീർത്ഥാടനം നടത്തും.ഈ വർഷത്തെ 122-ാം മത്തെ കുരിശുമല തീർത്ഥാടനമാണിത് . 9 മണിക്ക് കല്ലില്ലാ കാവലയിൽ നിന്നും ആഘോഷമായ സ്ലീവാപ്പാത. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം കുരിശിൻറെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.10. 30 am – മലമുകളിലെ പള്ളിയിൽ Read More…
ക്രൈസ്തവ സമൂഹത്തിൻ്റെ വിശുദ്ധ വാര ദിനത്തിൽ പരീക്ഷ നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണം: വെള്ളികുളം എ.കെ. സി. സി, മാതൃവേദി, പിതൃവേദി സംഘടനകൾ
വെള്ളികുളം: ക്രൈസ്തവർ വിശുദ്ധ വാരമായി ആചരിക്കുന്ന വലിയാഴ്ചകളിൽ അഖിലേന്ത്യ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം പിൻവലിക്കണം എന്ന് വെള്ളികുളം എ.കെ.സി.സി.,മാതൃവേദി പിതൃവേദി സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ – മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികളാണ് ദേശീയ പരീക്ഷാ ഏജൻസി ക്രൈസ്തവ വിശ്വാസികളെ പരിഗണിക്കാതെ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചത്. പെസഹാവ്യാഴം, ദുഖ ശനി, ഈസ്റ്റർ ദിവസങ്ങളിൽ പരീക്ഷ നടത്തുവാനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിശുദ്ധവാരം ഒഴിവാക്കി Read More…









