പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിൻ്റെയും പാലാ സെൻ്റ്. തോമസ് കോളേജ് യൂണിയൻ്റെയും ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിൻ്റെയും നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ‘BE MY VALENTINE’ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി. സക്കറിയ സെമിനാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം, കോളേജ് യൂണിയൻ ചെയർപേഴ്സൺ വിഷ്ണുപ്രിയ. ജെ എന്നിവർ ആശംസ അർപ്പിച്ചു. ലൈഫ് കോച്ചും ഇൻ്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.

കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിജിത്ത് കെ. എസ്, യൂണിയൻ 1st DC പ്രതിനിധി എഡ്വിൻ കെ. ബെന്നി, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് അധ്യാപകൻ ഡോ. ജസ്റ്റിൻ ജോസ് എന്നിവർ സെമിനാർ നടത്തിപ്പിന് നേതൃത്വം നൽകി. 500 ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.