കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു Read More…
General
പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് Read More…
നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; വിമർശിച്ച് പ്രധാനമന്ത്രി
നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി Read More…
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ്
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ താരത്തിന്റെ Read More…
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വച്ച് വിഷു ആശംസ പോസ്റ്റർ ; ഹോട്ടൽ ഉടമ അറസ്റ്റിൽ
ആലപ്പുഴ : ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വച്ച് വിഷു ആശംസ പോസ്റ്റർ സോഷ്യൽ മീഡിയായിൽ പ്രചരിച്ചപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ ഹർഷാദാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ചേർത്തല സ്വദേശി ബിജു നൽകിയ പരാതിയിലാണ് കേസ്. പോസ്റ്റർ തയാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഉടമ വ്യക്തമാക്കി. വിവാദമായ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഹോട്ടൽ ഉടമയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മുൻകരുതൽ നടപടിയായി Read More…
നിതിൻ രാജിന്റെ മരണം: വകുപ്പു മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കി
ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി Read More…
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ വെള്ളക്ഷാമം അതിരൂക്ഷമെന്ന് പരാതി. 30മുപ്പതോളം വീട്ടുകാർ താമസിക്കുന്ന ഈ പ്രദേശത്ത് കുഴൽ കിണറോ, മറ്റ് പൈപ്പുകളോ ഒന്നും തന്നെ ഇല്ല. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 Read More…
ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
ശബരിമല യുവതി പ്രവേശനവിധിയില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് ഒരു കോടതിയ്ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പന്റെ ഏകക്ഷേത്രം ശബരിമലയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതിനാല്‍ ലിംഗവിവേചനമുണ്ടെന്ന് പറയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സുപ്രിംകോടതിയില്‍ ഈ വിഷയത്തിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം Read More…
എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ അന്തരിച്ചു
മണിയംകുന്ന്: എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മഠത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. പൂവത്തോട് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞാപ്പന്റെ മകളാണ്. കൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ, കാക്കോളി, കുറിഞ്ഞി, തീക്കോയി, പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അച്ചാമ്മ, പാപ്പച്ചൻ, സ്‌കറിയാച്ചൻ, പരേതരായ ഏലിക്കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ, കുഞ്ഞുറോസ്, കുഞ്ഞ്.










