General

ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും Read More…

General

വെള്ളികുളം മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ന്

വെള്ളികുളം: വെള്ളികുളം ഇടവകയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 25 ശനിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. 25 ശനി 4.30pm ന് ജപമാല, 5.00 pm -വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ.സ്കറിയ വേകത്താനം. 26 ഞായർ. 4.00 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ. ജോർജ് അമ്പഴത്തിനാൽ. 27 തിങ്കൾ 4.30 pm -ജപമാല, വിശുദ്ധ കുർബാന, നൊവേന, ഫാ. തോമസ് കൊച്ചോടക്കൽ. Read More…

General

നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ നിറചാർത്തുകളുടെ ആവേശകരമായ തുടക്കം

നരിയങ്ങാനം : നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ സ്ക്രീൻ പ്രിന്റിംഗ് പരിശീലനം പ്രഗത്ഭനായ കെ. ആർ. ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഏറെ ആവേശത്തോടെയും വലിയ താല്പര്യത്തോടെയും കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ തന്നെ സ്ക്രീൻ പ്രിന്റിഗിംന്റെ ഭാഗമാകുകയും അവർ നിറം നൽകിയ ചിത്രങ്ങൾ അവർക്ക് സ്വന്തമായി നൽകുകയും ചെയ്തു. ഇനിയും ഇത്തരം പരിശീലന പരിപാടികൾ നടത്തപ്പെടണമെന്ന് കുട്ടികളും അതോടൊപ്പം തന്നെ രക്ഷിതാക്കളും ആവശ്യപ്പെട്ടു.

General

വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

വെള്ളികുളം: ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി.വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു. ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ 6 .30 ന് പാട്ടു കുർബാന, നൊവേന നടത്തപ്പെടും. 26 ഞായറാഴ്ച പ്രധാന തിരുനാളായി ആഘോഷിക്കും. രാവിലെ 6 .15 ന് ജപമാല 6. 45 ന് പാട്ടുകുർബാന, സന്ദേശം ,നൊവേന, ലദീ ഞ്ഞ്, പ്രദക്ഷിണം, Read More…

General

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ചോരാതെ വെള്ളികുളം എസ്.എം. വൈ. എംന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലൈവ് ഒരുക്കി

വെള്ളികുളം: അമേരിക്ക യിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ മത്സരപോരാട്ടം നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികൾക്ക് വലിയആവേശമായി മാറിക്കഴിഞ്ഞു. ഫുട്ബോൾ ആരാധകർക്ക് സെമിഫൈനൽ മുതൽ മത്സരം വീക്ഷിക്കുന്നതിന് വെള്ളികുളം എസ്. എം. വൈ. എമ്മിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയാണ് ലോകകപ്പിനെ സ്വീകരിച്ചത്. അർജൻ്റീനായുംസ്പെയിനും തമ്മിലുള്ള ശക്തമായ ഫൈനൽ പോരാട്ടം ബിഗ് സ്ക്രീനിൽ വീക്ഷിക്കുന്നതിന് നൂറുകണക്കിന് പേരാണ് പള്ളിയങ്കണത്തിൽ ചേർന്നത്.നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികളുടെ വികാരം കണക്കിലെടുത്ത് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനമാണ് ഫുട്ബോൾ ലൈവ് Read More…

General

മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA

പ്ലാശനാൽ : ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി ശ്രീ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ “Excellence Award Meet 2026” ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 – 26 വർഷത്തിൽ ഹയർ സെക്കണ്ടറി/ SSLC/ AISSE/ ICSE/ CBSE ആദ്യ ചാൻസിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയതും, ഡിഗ്രീ കോഴ്സുകൾക്ക് റാങ്ക് നേടിയതും, Read More…

General

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും ബഹു. വൈക്കം MLA ശ്രീ. K ബിനിമോൻ നിർവഹിച്ചു. വാർഷികത്തിനു മുന്നോടിയായി നടത്തിയ ലഹരി വിരുദ്ധ ജന ജാഗ്രതാ യാത്ര വൈക്കം സബ്ബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. കഴിഞ്ഞ ആറ് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ ഇരുപത്തൊന്ന് ലക്ഷത്തി അമ്പത്തിനാലായിരം രൂപ ചികിത്സാ സഹായം 223 കുടുംബങ്ങളിൽ എത്തിക്കുന്നതിനും, Read More…

General

വഖഫ് വിഷയത്തിൽ പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്: അഡ്വ. ഷോൺ ജോർജ്

വഖഫ് വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. വസ്തുതകൾ മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുവരും കള്ളപ്രചാരണം നടത്തുകയാണ്. മുസ്ലിം ഇതര അംഗങ്ങളെ താൻ നിയമിച്ചിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമാണ്. പിണറായി സർക്കാർ തന്നെ പുറത്തിറക്കിയ ഗസറ്റിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി മുസ്ലിം ഇതര അംഗങ്ങളെ പിന്നീട് നിയമിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വഖഫ് നിയമത്തിലെ സെക്ഷൻ 14-ലെ വ്യവസ്ഥകൾ നടപ്പാക്കാൻ Read More…

General

യൂത്ത് എംപവർമെന്റ് ഭാഗമായി മോട്ടിവേഷൻ ക്ലാസും പത്രവിതരണവും

പ്ലാശനാൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാൽ, മാർ സ്ലീവാ മെഡിസിറ്റി പാലായും സംയ്ക്തമായി നടത്തുന്ന ‘യൂത്ത് എംപവർമെന്റ് പ്രോഗ്രാം’ ജൂലൈ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഹാളിൽ നടത്തി. പ്രിൻസിപ്പാൾ ബിനോയി ജോസഫിൻ്റെ അധ്യക്ഷതയിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജോമി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു . ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി Read More…

General

വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു

കേരള വക്കഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേവിയറ്റ് സമർപ്പിച്ചിരിക്കുന്നത്. ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.