cherpunkal

ഹോളി ക്രോസ് ചരിത്രനാടകാവതരണം ചേർപ്പുങ്കൽ ബിവിഎം കോളേജിൽ

ചേർപ്പുങ്കൽ: ബിവിഎം കോളേജിലെ മീഡിയ വിഭാഗം ഹോളി ക്രോസ് എന്ന പേരിൽ ഒരു എപ്പിക് ലൈവ് ആക്ഷൻ ചരിത്ര നാടകം മാർച്ച് 22 നു കോളേജ് തിയറ്ററിൽ അവതരിപ്പിക്കുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തി നടത്തിയ കുരിശുയുദ്ധവും ഹെലേന രാജ്ഞി യഥാർത്ഥ കുരിശു കണ്ടെത്തിയതും ആദ്യമായി സ്റ്റേജിൽ അവതരിപ്പിക്കുന്നു. മീഡിയ വിഭാഗം അദ്ധ്യാപകൻ ജിതിൻ വക്കച്ചനാണ് സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. രാവിലെ 10നും 11നും 12നും ഉച്ചകഴിഞ്ഞ് 2നും 3 നുമായി അഞ്ചുഷോകളാണ് ഉള്ളത്. ഇതൊരു നവ്യാനുഭവമാണെന്ന് പ്രിൻസിപ്പൽ ബേബി സെബാസ്റ്റ്യൻ, Read More…

cherpunkal

ചേർപ്പുങ്കൽ ബി. വി. എം. കോളേജിൽ എൻ. എസ്. എസ്. വാർഷികവും ഷീലാറാണിക്ക് സ്വീകരണവും

ചേർപ്പുങ്കൽ: ബി. വി. എം. കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ 2022 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിങ് ഗേൽ അവാർഡ് നേടിയ ഷീലാറാണി വി.എസ്. ന് സ്വീകരണം നൽകി. കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് ആയ ഷീലാറാണിക്ക് പാലിയേറ്റിവ് കെയർ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ശുശ്രൂഷാരംഗത്തെ ഉന്നത ബഹുമതികളിലൊന്നായ നാഷണൽ ഫ്ലോറൻസ് Read More…

cherpunkal

ബിഷപ്പ് വയലിൽ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബി വി എം കോളേജിൽ

ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ സ്മരണാർദ്ധം പ്രഥമ ബിഷപ്പ് വയലിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് മാസം 18 തിയതി മുതൽ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു. പാലാ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ (സ്കൂൾ, കോളേജ്) അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർക്ക് വേണ്ടിയാണു മത്സരം സങ്കപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 15 നു മുൻപായി പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Read More…

cherpunkal

ദിശ ജോബ് ഫെയർ 2023 സമാപിച്ചു

സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി നടത്തിയ ദിശ ജോബ് ഫെയർ ഇന്നലെ രാവിലെ 9 മണി മുതൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ജോബ് ഫെയർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി മാത്യു കീക്കോലിൽ ഉത്‌ഘാടനം ചെയ്തു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് Read More…

cherpunkal

ചേർപ്പുങ്കൽ ബി.വി.എം. കോളേജിന്റെ സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 നാളെ നടക്കും

ചേർപ്പുങ്കൽ : ബിവിഎം ഹോളിക്രോസ് കോളേജ് സോഷ്യൽവർക്ക് ഡിപ്പാർഡ്മെന്റിന്റെയും അനിക്സ് ഓവർസീസ് എഡ്യുക്കേഷൻ കൺസൽറ്റൻസിയുടെയും ആഭിമുഖ്യത്തിൽ മാർച്ച് 3ന് YOLO 2023 (You Only Live Once, Learn to Live) ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിയ്ക്ക് ബിവിഎം കോളേജിൽ പരിപാടി ആരംഭിയ്ക്കും. കല സംസ്കാരം വിവിധ മേഖലയിലെ മികവ് തെളിയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സമ​ഗ്രമായ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിരിക്കുന്നത്. മാജിക് ഷോ, ശിങ്കാരി മേളം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാ​ഗമാകും. ​ട്രഷർ Read More…

cherpunkal

ചേർപ്പുങ്കൽ ബി വി എം കോളേജിൽ “ദിശ 2023 ” തൊഴിൽ മേള മാർച്ച് 4 ന്

സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക്‌ മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ “ദിശ 2023″എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു. “ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ Read More…

cherpunkal

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാർക്ക് യാത്ര അയപ്പ് നൽകി

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാരായ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിനും, റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടിനും യാത്ര അയപ്പ് നൽകി. നഴ്സിംഗ്, ബ്രാൻഡിംഗ് & പ്രൊമോഷൻസ് വിഭാഗം ഡയറക്റ്ററായി രണ്ടു വർഷത്തോളം പ്രവർത്തിച്ച റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ പ്രവിത്താനം ഫൊറോനാ പള്ളിയുടെ വികാരിയായി ആണ് സ്ഥലം മാറി പോകുന്നത്. മൂന്ന് വർഷം പൂർത്തിയാക്കുന്ന ഫിനാൻസ് & പർചെയിസ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ബിജു കുന്നയ്‌ക്കാട്ട് അരുവിത്തുറ സെന്റ് ജോർജ് Read More…

cherpunkal

ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ടെക്‌ഫെസ്റ് നടത്തി

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെക്‌ഫെസ്റ് ടെക്നെ സമാപിച്ചു. അതിന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും എത്തിയ നാനൂറോളം വിദ്യാർത്ഥികൾ എക്സിബിഷനിലും പന്ത്രണ്ടോളം മത്സര ഇനങ്ങളിലും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കോളേജ് ബർസാർ റവ ഫാ സ്കറിയ മലമാക്കൽ വിജയികൾക്ക് ഒരു ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളും സെര്ടിഫിക്കറ്റുകളും വിതരണം Read More…

cherpunkal

അഖിലകേരള വൈദീക ഷട്ടിൽ ടൂർണമെന്റ് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഉദ്ഘാടനം ചെയ്തു

ചേർപ്പുങ്കൽ: അഞ്ചാമത് റവ. ഡോ. തോമസ് നാഗനൂലിൽ മെമ്മോറിയൽ അഖിലകേരള വൈദീക ഷട്ടിൽ ടൂർണമെന്റ് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഇന്നലെ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ബേബി സെബാസ്റ്റ്യൻ റവ. ഡോ. തോമസ് നാഗനൂലിൽ അനുസ്മരണം നടത്തി. റവ. ഡോ. മാത്യു ആലപ്പാട്ടു മേടയിൽ, റവ. ഫാ. മാത്യു കുറ്റിയാനിക്കൽ, റവ ഫാ. റോയി മലമാക്കൽ എന്നിവർ ആശംസ അർപ്പിച്ചു. പ്രാഥമിക റൗണ്ടുകളിൽ വിജയിച്ച് 45 വയസിനു താഴെയുള്ള കാറ്റഗറിയിൽ ഫാ. ജീവൻ കദളിക്കാട്ടിൽ (കാക്കൊമ്പ്‌) Read More…

cherpunkal

വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് നാളെ ആരംഭിക്കും

ചേർപ്പുങ്കൽ: വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബിവിഎം കോളേജ് ഇന്റോർസ്റ്റഡിയത്തിൽ നാളെ ആരംഭിക്കും. മത്സരം കുട്ടിക്കാനം കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാല്പതോളം ടീമുകൾ പങ്കെടുക്കും കോളേജ് ബർസാർ.റവ. ഫാ. റോയി മലമാക്കലാണ് സംഘാടകസമിതി കൺവീനർ. കൂടുതൽ വിവരങ്ങൾക്ക് 9847905470.