കോട്ടയം: തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി തോപ്പിൽതാഴ്ചയിൽ അഖിൽ ടി. എസ്. (25) നെ PITNDPS നിയമം (Section 3(1) of the Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, 1988) പ്രകാരം കരുതൽ തടങ്കലിലാക്കി. അഖിൽ ടി. എസിനെതിരെ ചങ്ങനാശ്ശേരി എസ്.ബി. Read More…
Crime
ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ചു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ Schedule H മരുന്ന് വിതരണം ഒരാൾ പിടിയിൽ
കാഞ്ഞിരപ്പള്ളി പോലീസ് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ നടപടികൾ കൊറിയർ സർവീസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തെ പറ്റി വിവരം ലഭിക്കുകയും സംഘത്തിൽ പെട്ട ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കൊറിയർ സർവീസ് സെൻററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ പാർസൽ വാങ്ങുന്ന സമയം പാഴ്സലും ആളിനെയും കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം ചിറക്കടവ് Read More…
കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച യുവാവിന് 3 വർഷം തടവും 1000രൂപ പിഴയും
കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതി കോരുത്തോട് പനക്കച്ചിറ കൊച്ചുമറ്റം അനീഷ്. K. T എന്നയാളെ 3 വർഷം തടവിനും, 1000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (posco) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ബാല നീതി നിയമ പ്രകാരവൂ മാണ് ശിക്ഷ വിധിച്ചത്. 5/11/21 മുതൽ 1/4/22 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം പോലീസ് Read More…
കൂട്ടിക്കലിൽ വീസ തട്ടിപ്പ്; ഏജൻറ് ഒളിവിൽ
കൂട്ടിക്കൽ : വിദേശരാജ്യങ്ങളിൽ വീസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ ഒളിവിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് ഒളിവിൽ പോയത്. ഏറെ നാളായി വിവിധ പേരുകളിലായി പ്രവർത്തിച്ചു വന്ന ട്രാവൽ ഏജൻസി മുണ്ടക്കയം പൊലീസ് അടച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ നൽകാമെന്നു പറഞ്ഞ് 4 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാങ്ങി വീസ നൽകാതിരുന്നതിനെ തുടർന്നാണ് ഏജൻസിക്കെതിരെ പരാതി ഉയർന്നത്. കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, Read More…
എം ഡി എം എയുമായി ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട : MDMA ഇനത്തിൽപ്പെട്ട മയക്കുമരുന്ന് കൈവശം സൂക്ഷിച്ച യുവാവ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി കരിപ്പോട്ടുപറമ്പിൽ മോനാപ്പി എന്നുവിളിക്കുന്ന ഫയാസ് മോൻ കെ.എസ് (25) എന്നയാളെയാണ് ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് റെയ്‌ഡ് ചെയ്താണ് 2.6 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി Read More…
കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നാരകംപുഴ ചന്തക്കടവിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്. ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടി (82) യുടെ മാല കവരുന്നതിനിടെയാണ് ലിബിനെ നാട്ടുകാർ പിടികൂടിയത്. ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോൾ ഇവരെ തള്ളിയിട്ട് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് എടുത്ത് ഓടുകയുമായിരുന്നു.
യുവനടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍
സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഉള്‍പ്പെടെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്ന് രഞ്ജിത്ത് തൊടുപുഴയിലെത്തിയപ്പോള്‍ ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ പൊലീസിന്റെ പ്രത്യേക സംഘം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് രണ്ട് പീഡനപരാതികള്‍ രഞ്ജിത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് Read More…
പ്രായപൂർത്തി ആകാത്ത പട്ടികവർഗ്ഗത്തിൽപ്പെട്ട ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ അമ്മയുടെ ആൺ സുഹൃത്തിനു 14 വർഷം കഠിനതടവും 70,000 /-രൂപ പിഴയും
പ്രായപൂർത്തി ആകാത്ത പട്ടികവർഗ്ഗത്തിൽ പെട്ട ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ അമ്മയുടെ ആൺ സുഹൃത്തായ മോനിപ്പള്ളി ചേറ്റുക്കുളം പാലക്കപ്പടവിൽ പ്രസാദ് കുമാർ (40) എന്നയാളെ 14 വർഷം കഠിനതടവും , 70,000 /- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് ശിക്ഷ വിധിച്ചു. പ്രതി പിഴ അടച്ചാൽ 60,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും, SC/ST ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് Read More…
ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം
ഹോട്ടൽ തൊഴിലാളിയെ ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി.
ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ Read More…











