മൂന്നിലവ്: മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് MLSP ചിഞ്ചു എസ് നായർ ക്ലാസ് നയിച്ചു.
ആശാവർക്കർ രതില ആർ, MLSP നീതു വാസു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിസ്റ്റർ എൽസിറ്റ് SH നന്ദിയും പറഞ്ഞു.