Moonnilavu

നെൽസൺ ഡാന്റേ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റിൽ സെന്റ്. എഫ്രേംസ് മാന്നാനം ജേതാക്കൾ

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന നെൽസൺ ഡാന്റേ സാറിന്റെ അനുസ്മരണാർത്ഥം നടത്തിയ പ്രഥമ ഷട്ടിൽ ടൂർണമെന്റിൽ മാന്നാനം സെന്റ്. എഫ്രേംസ് സ്കൂൾ ജേതാക്കളായി.

വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്ലാശനാൽ സെന്റ്. ആന്റണീസ് സ്കൂളിനെ അവർ കീഴടക്കി. പാലാ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സരങ്ങൾക്ക് ഫാ.എബിച്ചൻ T.P, പി.റ്റി.എ പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, ശ്രീ.ആമോദ് മാത്യൂ, ശ്രീ. ജിജോസ് തോമസ്. ശ്രീ. ആന്റോ ജോർജ്, ശ്രീ. നിഖിൽ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *