Pala

കോൺഗ്രസ് കൗൺസിലറെ കൈയ്യേറ്റം ചെയ്ത നടപടി ;നഗരസഭ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി പ്രതിഷേധിച്ചു

പാലാ : നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഓട്ടോറിക്ഷാ സ്റ്റാൻ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെ കൈയ്യേറ്റം ചെയ്ത നടപടിയിൽ നഗരസഭ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്തുത വിഷയം യുഡിഎഫ് സംസ്ഥാന – ജില്ലാ നേതൃത്വത്തെ അറിയിക്കും.

കോൺഗ്രസ് കൗൺസിലർമാരുടെയും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരുടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ചർച്ചക്കിടയിൽ വ്യക്തമായ അഭിപ്രായം പറയുന്നവരെ മസിൽ പവർ കൊണ്ട് കൈകാര്യം ചെയ്യാൻ മുതിരരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

കൊട്ടാരമറ്റത്തെ നഗരസഭ വക സ്ഥലത്ത് നിലവിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷാ സ്റ്റാൻ്റ് അവിടെ നിലനിർത്തണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *