കുടക്കച്ചിറയിൽ വച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ 165 പോയിന്റ് നേടി എൽ പി വിഭാഗത്തിൽ രാമപുരം SH LP സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചമേളയിലും ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഓവറോൾ രണ്ടാം സ്ഥാനവും കൈവരിച്ചു. പ്രവൃത്തിപരിചയമേള ,ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും Aഗ്രേഡ് ലഭിച്ചു. ഹാട്രിക് വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കുന്നുംപുറം, പിടിഎ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ ,എം പി Read More…
Ramapuram
പഞ്ചദിന സഹവാസ ക്യാമ്പ് ‘ഗ്രാമിക’ ക്ക് അട്ടപ്പാടിയിൽ തുടക്കമായി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പഞ്ചദിന സഹവാസ ക്യാമ്പിന് പാലക്കാട് അട്ടപ്പാടിയിൽ തുടക്കമായി. ക്യാമ്പിൽ അട്ടപ്പാടിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ അടുത്തറിയുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനുമുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു സിറിയക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒസത്തിയൂർ ഊരിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒസത്തിയൂർ ഊരുമൂപ്പൻ ശ്രീ. അയവദൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ സൈമൺ ബാബു , അട്ടപ്പാടി Read More…
രാമപുരം കോളേജിൽ തൊഴിൽ നൈപുണ്യ വികസന ശിൽപശാല സംഘടിപ്പിച്ചു
രാമപുരം: വിദ്യാർഥികളിൽ തൊഴിൽപരമായ മികവും വ്യക്തിത്വവികസനവും ലക്ഷ്യമിട്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബി.സി.എ വിദ്യാർഥികൾക്കായി ‘എലിവേറ്റ്’ (Elevate) ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന ശിൽപ്പാശാല മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം മികച്ച ആശയവിനിമയശേഷിയും മൂല്യാധിഷ്ഠിതമായ പ്രൊഫഷണൽ ശൈലിയും സ്വായത്തമാക്കേണ്ടത് വിദ്യാർഥികൾക്ക് ഇന്നത്തെ മത്സരലോകത്ത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ എസ്.ജെ.സി.ഇ.ടി. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. പയസ് തോമസ് Read More…
രാമപുരം കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു , സ്റ്റാഫ് കോറിനേറ്റർമാരായ, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്സൺ ഷെൽട്ടോണാ തോമസ്, ജനറൽ Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ
രാമപുരം: അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്സൺ, അലെൻ തങ്കച്ചൻ-ജെനെറൽ സെക്രട്ടറി, അലൻ നോബിൾ, ആൽബെർട് അനിൽ -യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ, മാഗസിൻ എഡിറ്റർ ഏബൻ സോജൻ, ആർട്സ് ക്ലബ് സെക്രട്ടറി ബിസ്റ്റാ മരിയ ജോജോ, ലേഡി റെപ്രെസെന്ററ്റീവ്മാർ ഐശ്വര്യ ജോൺ ബോസ്കോ, ഗോപിക മോഹനൻ, ഫസ്റ്റ് ഇയർ ഡിഗ്രി റെപ്. – ആൽബിൻ ഉല്ലാസ്, സെക്കന്റ് ഇയർ ഡിഗ്രി റെപ് -അഗസ്റ്റസ് ബിനോയി. തേർഡ്, തേർഡ് ഇയർ ഡിഗ്രി റെപ്.- റിബിൻ ബിനോയി, ഫസ്റ്റ് ഇയർ Read More…
രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു. സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപ്പിന്റെ ഗാനാലാപനം വിദ്യാർഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന് അപു ജോൺ ജോസഫും Read More…
രാമപുരം കോളേജിൽ ടയർ & റോഡ് സുരക്ഷാ ദേശീയ സെമിനാർ നടത്തി
രാമപുരം മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ടയർ & റോഡ് സുരക്ഷ” എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ടയർ -റോഡ് സുരക്ഷയുടെയും പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം Read More…
ടയർ – റോഡ് സുരക്ഷാ സെമിനാർ നാളെ
രാമപുരം: മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ടയർ ആൻഡ് റോഡ് സേഫ്റ്റി” എന്ന വിഷയത്തിൽ നാളെ രാവിലെ 09:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ സെമിനാർ നടത്തുന്നു. ടയർ -റോഡ് സുരക്ഷയുടെയും പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് . കോളേജ് മാനേജർ Read More…
ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്തിനോസ് കോളേജ്; തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി
രാമപുരം: ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്.) കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ. രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി. ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ എൻ.എം.എം.എസ്. ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നതിലും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുന്നതിലുമാണ് വി.ബി.–ജി. റാം. ജി. അംഗങ്ങൾക്ക് പരിശീലനം നൽകിയത്. രാമപുരം ബസാർ വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം Read More…
മാക്സ്വാ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ മാക്സ്വാ (MACSWA) 2026~27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. “ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക്” എന്നതാണ് ഈ വർഷത്തെ പ്രമേയം. രണ്ടാം വർഷ എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിദ്യാർഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് Read More…











