തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി 37,822 ത്തിലധികം വോട്ടിൻ്റെ ലീഡോട് കൂടി പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറുന്നു. തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതുള്ള എൻ.ഡി.എ സ്ഥാനാർഥി അനിൽ ആൻ്റണി ബഹുദൂരം പിന്നിലാണ്.