kottayam

സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പ്രകാരം റബർ സംഭരിക്കണം : യു ഡി എഫ്

കോട്ടയം: കാര്‍ഷിക വിളകളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യു ഡി എഫ് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. കാര്‍ഷിക വിളകളെല്ലാം വലിയ വില തകര്‍ച്ചയെ നേരിടുബോൾ ആര്‍ഭാടമായി കര്‍ഷകസമ്മേളനം സംഘടിപ്പിക്കുന്നവര്‍ കര്‍ഷക മേഘലയിലെ പ്രശനങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് കടുത്ത വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ചിരിക്കുന്ന ഈ കർഷക സമ്മേളനം കാർഷിക വിളകളുടെ വിലയിടിവിൽ ആത്മഹത്യ ചെയേണ്ടിവരുന്ന കർഷകരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കർഷകർക്ക് ആഗ്രഹമുണ്ട്.

സര്‍ക്കാര്‍ റബറിന് പ്രഖ്യാപിച്ച 170 രൂപാ താങ്ങുവില പ്രകാരം റബർ കർഷകരിൽ നിന്നും സംഭരിക്കാൻ നടപടി സ്വികരിക്കതെ മുഖ്യമന്ത്രി കർഷക സമ്മേളം ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനം മാത്രമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

നെല്ല് സംഭരണവും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കിലോ ഗ്രാമിന് 15 രൂപയില്‍ കൂടുതല്‍ അരിവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കർഷക വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

റബറിന്റെയും കാർഷിക വിളകളുടെയും വില തകർച്ച മൂലം കർഷകർ ഭൂരിതം നേരിടുമ്പോൾ ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചു കൊണ്ട് കോട്ടയം ടൗൺ നിറയെ ഫ്ലക്സ് ബോർഡുകളും, കൊടി തോരണങ്ങളും സ്ഥാപിച്ച് ധാരളിത്തം കാട്ടി CPM ന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ നാളെ മുഖ്യമന്ത്രി പങ്കെടുക്കുമ്പോൾ ബോർഡ് നീക്കാൻ പോലിസും ജില്ലാ ഭരണകൂടവും തയാറാകതിരിക്കുകയും, നാളെ കഴിഞ്ഞ് മുതൽ പ്രതിപക്ഷ രാഷ്ട്രിയ കക്ഷികൾ പൊതുനിരത്തിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകളും, കൊടി തോരണങ്ങളും അഴിപ്പിക്കുവാനും അധികാരികൾ മുന്നിട്ടിറങ്ങിയാൽ അംഗികരിക്കാനാവില്ല എന്ന് യു ഡി എഫ് നേതക്കാർ പറഞ്ഞു.

യുഡിഎഫ് നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റികൾ പുനസംഘടിപ്പിച്ച ശേഷം 07/11/2022 4PM ന് UDF കോട്ടയം ജില്ലാ കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോട്ടയം സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും, സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.

Leave a Reply

Your email address will not be published.