Poonjar

മുതുകോരയിൽ ടേക്ക് എ ബ്രേക്ക് ഒരുങ്ങുന്നു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുകോരയിൽ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ കേന്ദ്ര – സംസ്ഥാന ഫണ്ട്, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നിവയിൽ നിന്നു 39.83 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

അഞ്ചാം വാർഡിൽ കൈപ്പള്ളി മുതുകോര വ്യൂ പോയിന്റിന് സമീപം 1053 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ടോയ്‌ലറ്റുകൾ, യൂറിനൽ, ഒരു മുറി, ഹാൾ എന്നിവ അടങ്ങുന്നതാണ് ശുചിത കോംപ്ലക്‌സ് കെട്ടിടം. കുടുംബശ്രീ വിപണന കേന്ദ്രത്തിനും സൗകര്യമൊരുക്കും. കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ വിശ്രമസൗകര്യവും ശുചിമുറിയും ഒരുക്കുകയാണ് ടേക്ക് എ ബ്രേക്ക് ശുചിത കോംപ്ലക്‌സിന്റെ ലക്ഷ്യമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *