General

എൽ ഡി എഫ് കൺവെൻഷൻ കൂട്ടിക്കൽ പഞ്ചായത്ത്

കൂട്ടിക്കൽ: ഇടതുപക്ഷ ജനാധിപത്യമുന്നണി പത്തനംതിട്ട ലോക് സഭ മണ്ഡലം സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൂട്ടിക്കൽ പഞ്ചായത്ത് കൺവെൻഷൻ സി പി എം ജില്ലാ കമ്മിറ്റി അംഗം ജോയി കെ ജോർജ് ഉദ്ഘാടനം ചെയ്തു.

സി പി ഐ ലോക്കൽ സെക്രട്ടറി എ കെ ഭാസിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം വി ജെ കുര്യാക്കോസ്, സി പി ഐ എം ഏരിയ കമ്മിറ്റിയംഗം പി കെ സണ്ണി , ലോക്കൽ സെക്രട്ടറി പി എസ് സജിമോൻ , കേരള കോൺഗ്ര എം സംസ്ഥാന കമ്മിറ്റി അംഗം പി സി സൈമൺ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ രാജു ചൂരനാടൻ, എൽ ഡി എഫ് കൺവീനർ കെ എസ് മോഹനൻ, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എസ് മണിയൻ, എം വി ഹരിഹരൻ , സി പി ഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ടി പി റഷീദ് , കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി സിന്ധു മുരളീധരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *