Erattupetta

ESA, SIR എന്നിവയ്ക്കെതിരെ വമ്പിച്ച പ്രതിഷേധ സംഗമം ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ESA വിഷയത്തിൽ അനുവർത്തിക്കുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചുകൊണ്ട്, വമ്പിച്ച പ്രതിഷേധ സംഗമം ഒക്ടോബർ 23 ആം തീയതി വെള്ളിയാഴ്ച നാലുമണിക്ക് ഈരാറ്റുപേട്ടയിൽ നടത്തും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിലെ പരിസ്ഥിതി ലോല 33 വില്ലേജുകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും, അത് പൂർണ്ണമായും വനപ്രദേശമല്ലാത്ത, ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തിയാണെന്ന് മനസ്സിലാക്കുന്നു. അതുപോലെ പരിസ്ഥിതി ലോല വിഷയത്തിൽ ഇടതുപക്ഷ Read More…

Erattupetta

ഈരാറ്റുപേട്ട കടുവാമുഴിയിൽ ട്രാഫിക് പോലീസ് കൺട്രോൾ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും: അഡ്വ.സെബാസ്റ്റ്യൻ എം ജെ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കടുവാമുഴിയിൽ ട്രാഫിക് പോലീസ് കൺട്രോൾ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ എം ജെ അറിയിച്ചു. ഈരാറ്റുപേട്ട നഗരത്തിലെ വലിയൊരു പ്രശ്നമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകമാകും. അതോടൊപ്പം, ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനും സാധിക്കും. ഈ ജനകീയ ആവശ്യത്തിൽ ഈരാറ്റുപേട്ട നഗരസഭയുടെയും,നഗരസഭാ ചെയർമാന്റെയും പ്രത്യേക താല്പര്യം അഭിനന്ദാർഹമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Accident

കോട്ടയത്ത് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം: സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.  ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ സ്കൂട്ടർ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനടിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Pala

പോലീസിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ മെ​ഗാ രക്തദാനം നടത്തി

പാലാ: കേരള പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ -2026 പദ്ധതിയുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ സബ് ഡിവിഷിനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോ​ഗസ്ഥർ രക്തം ദാനം ചെയ്തു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഔദ്യോ​ഗിക ജോലികൾക്കൊപ്പം മറ്റുള്ളവർക്കു കൂടി പ്രയോജനകരമായ വിധം രക്തം ദാനം ചെയ്യാനുള്ള പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു അദ്ദേ​ഹം Read More…

weather

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ യെല്ലോ അലേർട്ട്

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെല്ലോ അലേർട്ട് നപ്രഖ്യാപിച്ചു. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ന​ന്ത​പു​രം, കൊല്ലം പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും അടക്കം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.

Accident

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാലുപേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ തീർത്ഥാടകരെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23 ) മലപ്പുറം സ്വദേശികളായ സൂരജ് (22) ദർശൻ (23 ) ഋഷികേശ് ( 22 ) എന്നിവർക്കാണ് പരുക്കേറ്റത്. പൂവരണി പച്ചാത്തേടിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന i 20 കാർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലാ Read More…

General

പാലാ രൂപതയുടെ പ്രസ്‌ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ

വാഗമൺ: പാലാ രൂപതയുടെ പതിനാലാം പ്രസ്‌ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ (ഒക്ടോബർ 21, ബുധനാഴ്ച) രാവിലെ 10.30ന് വാഗമൺ മൗണ്ട് നെബോ എപ്പാർക്കിയൽ റിട്രീറ്റ് സെന്ററിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ പങ്കെടുക്കും. രൂപതയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. രൂപതയുടെ അജപാലന പ്രവർത്തനങ്ങൾക്കും സഭയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കും പ്രസക്തമായ വിഷയങ്ങൾ കൗൺസിൽ അംഗങ്ങൾ ചർച്ചാവിഷയമാക്കും. ഉച്ചകഴിഞ്ഞു 3.00ന് നടക്കുന്ന പ്രാത്ഥനയോടെ സമ്മേളനം സമാപിക്കും. Read More…

Pala

ലോകവിഭവങ്ങളുടെ രുചിവൈവിധ്യവുമായി പാലായിൽ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ നാളെ മുതൽ

പാലാ: ലോകവിഭവങ്ങളുടെ രുചിവൈവിധ്യവുമായി പാലായിൽ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ നാളെ ഉച്ചമുതൽ (21/10/2026) പാലാ മുരിക്കുംപുഴയിൽ പ്രവർത്തനമാരംഭിക്കും. സംരംഭമായ ആൻസ് സിഗ്നേച്ചർ ബിസ്ട്രോ. പ്രശസ്ത പാചക വിദഗ്ധ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ആൻസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള സൗകര്യമാണ് ബിസ്ട്രോ ഒരുക്കുന്നത്. നാലായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള വിശാലമായ ഡൈനിംഗ് ഏരിയയാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബിസ്ട്രോയോടനുബന്ധിച്ച് ആൻസ് ബേക്കറിയുടെ ഔട്ട്ലെറ്റും പ്രവർത്തനം ആരംഭിക്കും. പൊൻകുന്നം Read More…

Thidanad

തിടനാട് കരിമ്പനോലി തോട്ടുപുറമ്പോക്കിലെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: ബി ജെ പി

തിടനാട്: തിടനാട് ഗ്രാമ പഞ്ചായത്തിലെ കരിമ്പനോലി പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയും, ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായ് ആവശ്യപ്പെട്ടു. ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, തിടനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെമ്പറും, മണ്ഡലം ജനറൽ സെക്രട്ടറിയുമായ എം.എസ് ശ്രീകാന്ത്, മനോ ജോർജ്, ടോമി ഈറ്റത്തോട്ട്, അഡ്വ: പി രാജേഷ്കുമാർ ബിജെപി തിടനാട് പഞ്ചായത്ത് Read More…

Pala

മരിയസദനത്തിന് പുതിയ പ്രതിസന്ധി; 360-ലധികം അന്തേവാസികളുടെ സംരക്ഷണം ആശങ്കയിൽ

പാലാ: മുന്നൂറിലധികം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അഭയവും ചികിത്സയും പുനരധിവാസവും നൽകിവരുന്ന മരിയസദനം പുതിയ പ്രതിസന്ധിയിൽ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമപ്രകാരമുള്ള രജിസ്ട്രേഷൻ പുതുക്കിയപ്പോൾ അനുവദനീയമായ അന്തേവാസികളുടെ പരിധി മുൻപ് ഉണ്ടായിരുന്ന 300-ൽ നിന്ന് 250 ആയി കുറച്ചതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. നിലവിൽ 360-ലധികം മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ മരിയസദനത്തിൽ കഴിയുന്ന സാഹചര്യത്തിൽ, പുതിയ നിയന്ത്രണം സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും അന്തേവാസികളുടെ ഭാവിയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫാണ് നിലവിലെ പ്രതിസന്ധി സംബന്ധിച്ച ആശങ്ക പങ്കുവച്ചത്. Read More…